നിയമം, എല്ലാ അന്വേണ ഏജന്‍സികള്‍ക്കും ബാധകം; ചോദ്യം ചെയ്യല്‍ റെക്കോഡ് ചെയ്യണം, ജയിലിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

ജയിലിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. കൂടാതെ ചോദ്യം ചെയ്യല്‍ റെക്കോഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കി.
നിയമം, എല്ലാ അന്വേണ ഏജന്‍സികള്‍ക്കും ബാധകമെന്ന് ഡിജിപിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സര്‍ക്കുലര്‍ സൂചിപ്പിക്കുന്നത്. ജയിലിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപി ഉത്തരവ് ഇറക്കിയിരിക്കുന്നത്, സ്വര്‍ണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പാര്‍പ്പിക്കുകയും പിന്നീട് വിവിധ ഏജന്‍സികള്‍ ജയിലിലെത്തി ചോദ്യം ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ്.
കൂടാതെ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തിലും ജയിലില്‍ സ്വപ്‌നയ്ക്ക് ഭീഷണി നേരിട്ട ആരോപണത്തിലും ജയില്‍ വകുപ്പിന് നിരവധി കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടതായി വന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇങ്ങനൊരു ഉത്തരവ് ജയില്‍ ഡിജിപി പുറപ്പെടുവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha