കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖക്ക് പിന്നിൽ പൊലീസാണെന്ന് സ്വപ്നയുടെ നിർണ്ണായക മൊഴി

കേന്ദ്ര ഏജൻസികളെ വിമർശിച്ചുള്ള ശബ്ദരേഖക്ക് പിന്നിൽ പൊലീസാണെന്ന് സ്വപ്നയുടെ നിർണ്ണായക മൊഴി. അകമ്പടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് സ്വപ്നയുടെ മൊഴി. എൻഫോഴ്മെൻറിനും ക്രൈം ബ്രാഞ്ചിനുമാണ് സ്വപ്ന മൊഴി നൽകിയത്. ആഭ്യന്തരവകുപ്പിനെ വെട്ടിലാക്കുന്നതാണ് ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയുടെ മൊഴി. സ്വർണ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പു സാക്ഷിയാക്കാനായി കേന്ദ്ര ഏജൻസികള്‍ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപനയുടെ ശബ്ദ രേഖ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ അകമ്പടിയുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥ പറഞ്ഞ കാര്യങ്ങളാണ് ഫോണിൽ മറ്റൊരു പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതെന്നാണ് സ്വപ്ന ഇഡിക്കും ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ നൽകിയ മൊഴി.
കൊച്ചി സെൻട്രൽ സ്റ്റേഷനിലെ അഞ്ചു വനിതാ പൊലീസുദ്യോഗസ്ഥരാണ് സ്വപ്നക്ക് അകമ്പടിപോയത്. ഇവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കോടിയുടെ അനുമതിയോടെ ജയിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപന് നൽകിയത്. ഏത്ഏജൻസിയാണ് സമ്മർദ്ദനം ചെലുത്തിതെന്ന ശബ്ദരേഖയിൽ വ്യക്തമാക്കിയിരുന്നിലെങ്കിലും ഇഡിക്കെതിരയാണ് ആരോപണം ഉയർന്നത്. അതിനാൽ സ്വപ്നയുടെ മൊഴിയിൽ ഇഡിയുടെ നീക്കം നിർണായകമാകും.
സ്വപ്നയ്ക്ക് അകമ്പടിപോയ പൊലീസുകാരുടെയും, വിളിച്ചതായി സംശയിക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും ഫോണ്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ജുഡിഷ്യൽ കസ്റ്റഡിലിരിക്കുന്ന പ്രതിയെ കൊണ്ട് വ്യാജ മൊഴി പറയിപ്പിച്ചു പ്രചരിച്ചുവെന്നതാണ് പൊലീസിനെതിരെ ഉയരുന്ന ആരോപണം. ആരോപണം ശരിവയ്ക്കുന്ന രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചാൽ വകുപ്പുതല നടപടിക്കോ കേസെടുത്തെ് അന്വേഷണത്തിനോ ശുപാർശ ചെയ്യും. എന്നാൽ സ്പെഷ്യൽ ഉദ്യോഗസ്ഥർ ശബ്ദരേഖ ചോർത്തിയിട്ടില്ലെന്നാണ് കൊച്ചി കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞിരുന്നത്. സ്വപ്നയുടെ മൊഴിയിൽ പ്രതികൂട്ടിലായ പൊലീസ് ഇനി എന്തു നിലപാടെടുക്കുമെന്നാണ് നിർണായകം.അതെ സമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല. സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്.
https://www.facebook.com/Malayalivartha