ഇടിമിന്നല്‍ മഴ; ജാഗ്രത പാലിക്കണം; ഇന്നു മുതല്‍ 19 വരെ മഴ തുടരും; കനത്ത മഴക്ക് സാധ്യതയില്ല; മഴയെക്കാള്‍ ഭയപ്പെടുത്തുന്നത് ഇടിമിന്നല്‍; മലയോരമേഖലകളില്‍ കനത്ത ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു മുതല്‍ 19 വരെ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കിട്ടുണ്ട്. മഴ ശക്തമാകാന്‍ സാധ്യതില്ലെങ്കിലും വെല്ലുവിളിയാകുക ഇടിമിന്നലാണ്. ഈ ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാമെന്നും പറയുന്നു.
മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക, മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
രണ്ടാഴ്ച്ച മുമ്പും ബുറേവി ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ ലഭിച്ചിയിരുന്നു. എന്നാല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിനും ശ്രീലങ്കക്കും ഇടയിലുള്ള മാന്നാര്‍ കടലിടിക്കില്‍ ഇല്ലാതായത് കേരളത്തിലെ തെക്കന്‍ജില്ലകളില്‍ ഉണ്ടാകുമായിരുന്ന വലിയ നാശനഷ്ടം ഇല്ലാതിക്കിയിരുന്നു. ബുറേവിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ തീരം പിന്നിട്ടപ്പോള്‍ തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ദുരന്ത നിവാരണ സേനയെ തെക്കന്‍ ജില്ലകളിലെ തീരങ്ങളില്‍ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുറേവി കാര്യമായ മഴ പോലും കേരളത്തില്‍ സമ്മാനിച്ചിയിരുന്നില്ല.
https://www.facebook.com/Malayalivartha