'ഇത് രാഷ്ട്രീയ വിജയമല്ല അധികാര ശക്തി ഉപയോഗിച്ച് തട്ടിക്കൂട്ടി എടുത്ത നേട്ടം മാത്രമാണ്. പ്രതിപക്ഷ ധർമ്മം നിർവഹിക്കാതെ നിഷ്ക്രിയമായി നിലകൊണ്ട യു.ഡി.എഫ് നെ ജനങ്ങൾ ശിക്ഷിച്ചു.പ്രത്യാശയും പ്രതീക്ഷയും ഉണർത്തിയ എൻ.ഡി. എ കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചാലക ശക്തിയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു...' കുമ്മനം രാജശേഖരന്‍ കുറിക്കുന്നു
എല്‍.ഡി.എഫി ന്റെയും യു.ഡി.എഫി ന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എന്‍.ഡി.എയുടെ ആദര്‍ശ രാഷ്ട്രീയത്തിനുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയുണ്ടായി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ പ്രതികരണം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
എൻ.ഡി.എയുടെ വിജയം ആദർശ രാഷ്ട്രീയത്തിന്റേത്
എൽ.ഡി.എഫി ന്റെയും യു.ഡി.എഫി ന്റെയും അവസരവാദ രാഷ്ട്രീയത്തിനെതിരെ എൻ.ഡി.എയുടെ ആദർശ രാഷ്ട്രീയത്തിനുണ്ടായ വിജയമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
കോഴക്കേസിന്റെ പേരിൽ നഖശിഖാന്തം എതിർത്ത കേരള കോൺഗ്രസിനെയും തീവ്ര വർഗീയ പാർട്ടിയെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്ന എസ്.ഡി. പി. ഐ യെയും കൂടെ നിർത്തിയ എൽ.ഡി.എഫ് സാങ്കേതികമായി ജയിച്ചു വെന്ന് പറയാം. പക്ഷേ ധാർമികമായി പരാജയപ്പെട്ടു. കാരാട്ടു ഫൈസലിനെ പോലുള്ളവരെ വിജയിപ്പിച്ച തുവഴി എൽ.ഡി.എഫിന്റെ മൂല്യച്യുതിയും ആശയപരമായ പാപ്പരത്തവും വെളിപ്പെട്ടു. പാർട്ടി ചിഹ്നം ഉപേക്ഷിച്ച് നിരവധി സ്വതന്ത്രൻമാരെ രംഗത്തിറക്കിയ എൽ.ഡി.എഫ് നേർവഴിക്കുള്ളതോ നേരായതോ ആയ രാഷ്ട്രീയമത്സരമല്ല, മറിച്ച് പ്രച്ഛന്ന മത്സരമാണ് നടത്തിയത്. വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയ യു.ഡി.എഫ് ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. രണ്ടുകൂട്ടരും അവസരവാദികൾ ആണെന്ന് തെളിഞ്ഞു.
മോഡി സർക്കാരിന്റെ നഗര-ഗ്രാമ വികസനത്തിനായി ആവിഷ്കരിച്ചിട്ടുള്ള ജനക്ഷേമ പദ്ധതികളെ മുൻനിർത്തിയാണ് എൻ.ഡി.എ വോട്ട് തേടിയത്. തന്മൂലം 1200 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ നിന്നും 1600 ലേക്ക് എൻ.ഡി.എ വളർന്നു 12 ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഉയർന്ന് 23 ലും, രണ്ട് മുനിസിപ്പാലിറ്റികളിലും ഭരണം കിട്ടി. നിരവധി വാർഡുകളിലും ഡിവിഷനുകളിലും രണ്ടാംസ്ഥാനത്താണ്. വോട്ടിങ്ങ് ശതമാനം കാര്യമായി വർധിച്ചു. പുതിയ ധാരാളം തദ്ദേശസ്ഥാപനങ്ങളിൽ അക്കൗണ്ട് തുറന്നു. പലയിടത്തും പ്രധാന പ്രതിപക്ഷവും മറ്റിടങ്ങളിൽ നിർണായക ശക്തിയുമായി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പിച്ചു.അതേ സമയം 549 ഗ്രാമപഞ്ചായത്തിൽ ഭരണം ഉണ്ടായിരുന്ന എൽ.ഡി.എഫിന് 35 എണ്ണം നഷ്ടപ്പെട്ട് 514 ആയി കുറഞ്ഞു. 44 മുനിസിപ്പാലിറ്റിയിലാണ് എൽ.ഡി.എഫ് ഭരിച്ചതെങ്കിൽ ഇക്കുറി അത് 35 ആയി ചുരുങ്ങി. യു.ഡി.എഫിന് ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. യു.ഡി.എഫ് വോട്ടുകളിൽ ഉണ്ടായ വൻ ചോർച്ചയും ക്രോസ് വോട്ടുമാണ് എൽ.ഡി.എഫിനെ ജീവൻ നഷ്ടമാകാതെ നിലനിർത്തിയത്.
കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ നൽകിയ സഹായവും ക്ഷേമ പദ്ധതികളും സംസ്ഥാന സർക്കാർ മറച്ചുവച്ചു. കേന്ദ്ര സഹായ പദ്ധതികൾ സ്വന്തം പദ്ധതികളാണെന്ന് സംസ്ഥാന സർക്കാർ പ്രചരിപ്പിച്ചു. മാധ്യമങ്ങളിലൂടെ കോടിക്കണക്കിനു രൂപ ചെലവഴിച്ച് പരസ്യങ്ങൾ നൽകി പ്രചണ്ഡമായ പ്രചരണങ്ങൾ അഴിച്ചുവിട്ടു. കഴിഞ്ഞ നാലു മാസക്കാലം സർക്കാർ ഭരണയന്ത്രവും പണവും അധികാരവും ദുരുപയോഗിച്ച് എൽ.ഡി.എഫ് നടത്തിയ പ്രചാരണവും വഴിവിട്ട പ്രവർത്തനങ്ങളുമാണ് അവരെ തുണച്ചത്. ഇത് രാഷ്ട്രീയ വിജയമല്ല അധികാര ശക്തി ഉപയോഗിച്ച് തട്ടിക്കൂട്ടി എടുത്ത നേട്ടം മാത്രമാണ്. പ്രതിപക്ഷ ധർമ്മം നിർവഹിക്കാതെ നിഷ്ക്രിയമായി നിലകൊണ്ട യു.ഡി.എഫ് നെ ജനങ്ങൾ ശിക്ഷിച്ചു.പ്രത്യാശയും പ്രതീക്ഷയും ഉണർത്തിയ എൻ.ഡി. എ കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന ചാലക ശക്തിയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha