Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്ന രണ്ടരവയസ്സുകാരന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും....

17 JANUARY 2021 07:31 AM IST
മലയാളി വാര്‍ത്ത

ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്ന രണ്ടരവയസ്സുകാരന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും....


രണ്ടര വയസ്സുകാരന്‍ ടിപ്പറിടിച്ച് മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. കാളികാവ് പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന കുരിക്കള്‍ സിനാന്‍-റിസ്‌വാന ദമ്ബതികളുടെ മകന്‍ ഐദിനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നിലായിരുന്നു അപകടമുണ്ടായത്.


പ്രദേശത്ത് റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് നിര്‍മാണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് അപകടമുണ്ടായത്.

ചെറിയ പോക്കറ്റ് റോഡിലേക്ക് മെയിന്‍ റോഡില്‍ നിന്നു മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്രങ്ങള്‍ ഐദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.



റോഡിനോട് ചേര്‍ന്ന് തന്നെയാണ് ഐദിന്റെ മാതാവിന്റെ വീട്. ലോറി റിവേഴ്‌സിലായിരുന്നതിനാല്‍ ഡ്രൈവര്‍ കുട്ടിയെ കണ്ടിരുന്നില്ല. കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിയെത്തിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

ഐദിന്റെ മൃതദേഹം നിലമ്ബൂര്‍ ജില്ല ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഖബറടക്കി. ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പിതാവ് സൗത്ത് ആഫ്രിക്കയിലാണ്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം പോയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 minute ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (15 minutes ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (29 minutes ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (1 hour ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (1 hour ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (1 hour ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (1 hour ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (1 hour ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (2 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (3 hours ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (3 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (3 hours ago)

Malayali Vartha Recommends