Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജു പ്രഭാകര്‍ പറഞ്ഞതെല്ലാം സത്യം; ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍; 100.75 കോടി രൂപ ചെലവാക്കിയത് കൃത്യമായ കണക്കുകളില്ലാതെ; കെ എം ശ്രീകുമാര്‍ ഒഴികെയുളളവര്‍ വിരമിച്ചു

17 JANUARY 2021 02:30 PM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞതെല്ലാം ശരിയാണെന്നതിന് തെളിവ്. കെ എസ് ആര്‍ ടി സിയില്‍ ധനകാര്യ പരിശോധനാവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതാണ് ബിജു പ്രഭാകര്‍ പറഞ്ഞ ഗുരുതര പിഴവുകളെല്ലാം. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കുകളില്ലാതെയാണെന്നും വ്യക്തമായി. ധനകാര്യ പരിശോധാവിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുളളത്.

2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല. അതിനാല്‍ വ്യത്യാസം വന്ന പണം സസ്‌പെന്‍ഡ് എന്നപേരില്‍ എഴുതി മാറ്റിയിരിക്കുകയാണ്. ഇതിനൊപ്പം ഈ കാലയളവില്‍ ഓരോ ഡിപ്പോയില്‍ നിന്നും ലഭിച്ച വരുമാനത്തെ സംബന്ധിച്ച രേഖകളും, ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളും സൂക്ഷിച്ചിട്ടില്ല. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടുകള്‍ നടക്കുന്ന സമയമായിരന്നു ഇത്.

രേഖകള്‍ സൂക്ഷിക്കാത്തതിന് കെ എം ശ്രീകുമാര്‍ അടക്കം നാലു പേര്‍ ഉത്തരവാദികളാണ്. ഇതില്‍ കെ എം ശ്രീകുമാര്‍ ഒഴികെയുളളവര്‍ വിരമിച്ചു. അതിനാലാണ് കെ എം ശ്രീകുമാറിനെതിരെ നടപടിയെടുത്തത്. ഇവര്‍ പണം തട്ടിയെടുത്തു എന്ന് രേഖകളില്‍ പരാമര്‍ശമില്ല. സാമ്പത്തിക തട്ടിപ്പുനടത്താനാണോ ഇതെന്ന സംശയമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകള്‍ കണ്ടെത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞദിവസത്തെ കെ എസ് ആര്‍ ടി സിയുടെ ബോര്‍ഡ് യോഗത്തിലും ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സോണിലേക്ക് (എറണാകുളം) സ്ഥലം മാറ്റിയത്. 2012-15 കാലഘട്ടത്തില്‍ ശ്രീകുമാറിനായിരുന്നു അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല.

കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ വായ്പയില്‍ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെ.ടി.ഡി.എഫ്.സി പരാതിപ്പെടുന്നുണ്ട്.ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്ന തട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും മാദ്ധ്യമങ്ങള്‍ക്കു മുന്നില്‍ ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ബിജു പ്രഭാകര്‍ തുറന്നടിച്ചത്. കെ.ടി.ഡി.എഫ്.സിയുമായുള്ള പണമിടപാടില്‍ 100 കോടിയുടെ ക്രമക്കേട് സംഭവിച്ചതു മുതല്‍ ടിക്കറ്റ് മെഷീനില്‍ ജീവനക്കാരന്‍ നടത്തിയ 45 ലക്ഷത്തിന്റെ തിരിമറിവരെ ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (10 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (42 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (50 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends