കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മദ്യം കഴിക്കാന്‍ പറ്റുമോ? ആരോഗ്യ വകുപ്പ് നല്കുന്ന വിശദീകരണം ഇങ്ങനെ...
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മദ്യം കഴിക്കാന്‍ പറ്റുമോ എന്ന ആശങ്ക പലയിടങ്ങളില്‍ നിന്നും ഉയരുകയാണ്.
ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.
എന്നാല്‍ മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിശദീകരണം.
കോവഡ് വാക്സിന് സ്വീകരിക്കലും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തി എന്തെങ്കിലും നിര്‍ദേശം ഇതുവരെ ആരോഗ്യ വകുപ്പിന് കിട്ടിയിട്ടില്ല.
അതേസമയം കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ അക്കാര്യം അറിയാതെ വാക്സിന് സ്വീകരിച്ചാല്‍ കുഴപ്പമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha