Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി; അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

18 JANUARY 2021 04:54 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ നിലവില്‍ ഉപയോഗിക്കുന്ന എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളും സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ ആയി മാറുന്നതാണ്. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിന്റെ പുരോഗതിക്കായുള്ള മറ്റൊരംഗീകാരമായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങളിലായി നിലവിലുള്ള അപേക്ഷാ ഫോറങ്ങളില്‍ പലതും സ്ത്രീകള്‍ക്ക് അപേക്ഷിക്കാന്‍ അപര്യാപ്തമാണെന്നും മിക്ക ഫോറങ്ങളിലും അപേക്ഷകന്‍ എന്നു മാത്രമേ കാണുന്നുള്ളൂ എന്നും വിമര്‍ശനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ലിംഗ നിഷ്പക്ഷത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകന്‍/അപേക്ഷക എന്നാക്കി മാറ്റാവുന്നതാണെന്നും വിലയിരുത്തിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി ഉണ്ടാക്കുകയും അവരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം കൊടുക്കുകയും ചെയ്യുന്ന കേരളത്തില്‍ സ്ത്രീ/പുരുഷന്‍/ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ അപേക്ഷകളില്‍ മാറ്റം വരുത്താമെന്ന് കണ്ടെത്തിയിരുന്നു. 2019ലെ ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ആക്ട് പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഐഡന്റിറ്റിയെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നതിനാല്‍ ഈ വിഭാഗത്തെ കൂടി അപേക്ഷ ഫോറത്തില്‍ ഉള്‍പ്പെടുത്തുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends