Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനം; കള്ളക്കളി മറയ്ക്കാന്‍ ഒരു മുഴം മുമ്പേ റിപ്പോര്‍ട്ട് ചോര്‍ത്തിയ ധനമന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

18 JANUARY 2021 06:46 PM IST
മലയാളി വാര്‍ത്ത

സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കള്ളക്കളി മറയ്ക്കാന്‍ ഒരു മുഴം മുമ്പേ റിപ്പോര്‍ട്ട് ചോര്‍ത്തിയ ധനമന്ത്രിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ത്തിയെടുത്ത് പുറത്ത് നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. സി.എ.ജി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമ്ബോള്‍ ധനമന്ത്രിയുടെ പ്രസ്താവനക്ക് എന്ത് പ്രസക്തിയാണുള്ളത്. സര്‍ക്കാര്‍ സി.എ.ജി റിപ്പോര്‍ട്ടിന്റെ അന്തസ് കളഞ്ഞു കുളിച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്‍്റെ ബാധ്യത ആയി മാറുമെന്ന് ബി.ജെ.പി നല്‍കിയ മുന്നറിയിപ്പ് റിപ്പോര്‍ട്ടിലും പറയുന്നു. കിഫ്ബി വഴിയുള്ള വായ്പ എടുക്കല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയത് ഐസക്കിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.

നികുതിപണം കൊള്ളയടിക്കാനുള്ള നീക്കം സി.എ.ജി എതിര്‍ക്കുമെന്ന് മനസിലായതു കൊണ്ടാണ് സി.പി.എം സി.എ.ജിക്കെതിരെ പ്രചരണം നടത്തിയത്. മസാലബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന റിപ്പോര്‍ട്ട് ഗൗരവതരമാണ്. ഫെഡറല്‍ വ്യവസ്ഥിതി തകര്‍ക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. മടിയില്‍ കനമുള്ളതു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഓഡിറ്റിംഗിനെ ഭയക്കുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും ഓഡിറ്റിംഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends