ഉമ്മന്‍ചാണ്ടി വന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല; ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ കോൺഗ്രസ് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്
ഉമ്മന്‍ചാണ്ടി വന്നാലും കോണ്‍ഗ്രസിന് രക്ഷയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ഉമ്മന്‍ചാണ്ടി വന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയിട്ട് കാര്യമില്ല. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും വിജയരാഘവന് പറഞ്ഞു.
ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തന്നെ നേതാവല്ലേ എന്നായിരുന്നു സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ പ്രതികരണം. ഏതു പാര്‍ട്ടിയില്‍ ആര് നേതാവാകണമെന്ന് അവരല്ലേ തീരുമാനിക്കുകയെന്നും കാനം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നയിക്കാന്‍ മാനേജ്മെന്റ് ആന്റ് സ്ട്രാറ്റജി കമ്മിറ്റി ചെയര്‍മാനായാണ് ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനും തന്ത്രങ്ങള്‍ രൂപികരിക്കുന്നതിനും ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതം വെപ്പ് ഉണ്ടാകില്ലെന്ന് ഹൈക്കമാന്റ് മുന്നറിപ്പ് നല്കി. ലക്ഷ്യം വിജയമാണെന്നും മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തീരുമാനിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.
https://www.facebook.com/Malayalivartha