ലക്ഷദ്വീപില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു; ദ്വീപില്‍ ജാഗ്രത നിര്‍ദേശം നല്കി മെഡിക്കല്‍ സംഘം
ലക്ഷദ്വീപില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കവരത്തിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 4ന് കവരത്തി കപ്പലില്‍ വന്ന ഐ.ആര്.ബി.എന്‍ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ദ്വീപില്‍ മെഡിക്കല്‍ സംഘം ജാഗ്രത നിര്‍ദേശം നല്കി.
ഐ.ആര്.ബി.എന്‍ ജീവനക്കാരനൊപ്പം കപ്പലില്‍ സഞ്ചരിച്ച മറ്റുള്ളവര്‍ക്കും കോവിഡ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് മെഡിക്കല്‍ സംഘം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha