Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോള്‍ഗാട്ടി ഉള്‍പ്പെടുന്ന വൈപ്പിനില്‍ മത്സരിക്കാന്‍ ധര്‍മ്മജന്‍?

18 JANUARY 2021 11:34 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വൈപ്പിനില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പിന്തുണ അറിയിച്ചിട്ടുണ്ട്. ധര്‍മ്മജനുമായി അടുപ്പമുള്ള യുവനേതാവ് അദ്ദേഹത്തോട് ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ധര്‍മ്മജനും മത്സരിക്കുന്ന വിഷയത്തില്‍ അരമനസ്സ് കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധര്‍മ്മജന്‍ ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്‍മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതാണ് യുഡിഎഫ് നേതൃത്വം ഇതിനെകുറിച്ച് സജീവമായി ആലോചിക്കാന്‍ കാരണം.
വൈപ്പിനില്‍ കണക്കുകള്‍ സിപിഎമ്മിന് അനുകൂലമാണ്. ആറുതവണ എംഎല്‍എയായ എസ് ശര്‍മ്മതന്നെയാണ് കഴിഞ്ഞ രണ്ടുതവണയും വൈപ്പിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ കെആര്‍ സുഭാഷിനെ 19353 വോട്ടിനാണ് ശര്‍മ്മ തോല്‍പ്പിച്ചത്.
2016ല്‍ അജയ് തറയില്‍ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 5242 മാത്രമായിരുന്നു എസ് ശര്‍മ്മയുടേത്. മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വൈപ്പിന്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആറ് തവണ എംഎല്‍എ ആയ എസ് ശര്‍മ ഇത്തവണ മത്സരിക്കില്ല എന്നാണ സൂചന. സിപിഎം തന്നെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിക്കായിരിക്കും ആദ്യ പരിഗണന.
അതിനിടെ വൈപ്പിന്‍ സീറ്റ് സിപിഐയുമായി സിപിഎം വെച്ച് മാറിയേക്കും. പകരം സിപിഐ മത്സരിക്കുന്ന പറവൂര്‍ സീറ്റ് സിപിഎം ഏറ്റെടുക്കും. തുടര്‍ച്ചയായി വിഡി സതീശന്‍ ജയിക്കുന്ന സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ ഒരു നീക്കം നടക്കുകയാണെങ്കില്‍ വൈപ്പിനില്‍ എഐവൈഎഫ് നേതാവായ എന്‍ അരുണ്‍ മത്സരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (41 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends