Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാംദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 7891 ആരോഗ്യ പ്രവര്‍ത്തകര്‍... ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 16,010 പേര്‍ ചൊവ്വാഴ്ച മുതല്‍ ജനറല്‍ ആശുപത്രി, പുല്ലുവിള, അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍

19 JANUARY 2021 06:54 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്.

 

ലക്ഷ്യം വച്ചവരില്‍ 66.59 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

 

 

രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (657) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂര്‍ 643, കാസര്‍ഗോഡ് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂര്‍ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

 

ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച 57 പേരും വാക്‌സിനെടുത്തു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.

 

ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റും ആംബുലന്‍സ് സേവനവും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിയിരുന്നു.

 

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന് (തിങ്കളാഴ്ച) വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങി. ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.

 

 

വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. റിയാസ് എന്നിവരും എറണാകുളത്ത് ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരനും രണ്ടാം ദിവസം വാക്‌സിന്‍ എടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (8 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (40 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (48 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (2 hours ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (3 hours ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (4 hours ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (4 hours ago)

Malayali Vartha Recommends