വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസം... വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസം... വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസമാണു സംഭവത്തിനു പിന്നിലെന്നു പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പോച്ചംകോണം അനന്തുസദനത്തില്‍ സുനില്‍കുമാറിന്റെയും ഉഷാകുമാരിയുടെയും മകള്‍ അനഘ സുനില്‍(19) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
തമിഴ്നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിനു അനഘ പ്രവേശനം നേടിയിരുന്നു. പഠന ചെലവിനായി അനഘ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ചു സംസാരിക്കാന്‍ അനഘ ബാങ്കില്‍ പോയിരുന്നു.
ബാങ്കില്‍നിന്നു മകള്‍ വിളിച്ചു വായ്പ ലഭിക്കുന്ന കാര്യം സംശയമാണെന്നു പറഞ്ഞതായി പിതാവ് പറഞ്ഞു. മാതാപിതാക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ അനഘ വാതില്‍ തുറന്നില്ല. കതക് ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട് വയ്ക്കാന്‍ ഇതേ ബാങ്കില്‍ നിന്നു വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് കുടിശിക ആയതിനാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അതു തടസ്സമാകുമോ എന്ന സംശയത്തില്‍ 45,000 രൂപ ഈയിടെ ഇവര്‍ അടച്ചിരുന്നു.
നാളെ കോളജില്‍ ക്ലാസ് തുടങ്ങാനിരിക്കുകയായിരുന്നു. ഇതിനു മുന്‍പായി ഫീസ് അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം.
https://www.facebook.com/Malayalivartha