എവിടെ ഹൈക്കമാന്‍ഡ്? യുഡിഎഫിലെ തര്‍ക്കം രൂക്ഷം, കോണ്‍ഗ്രസിലെ പ്രശ്‌നം ഘടകക്ഷികളെ ബാധിക്കുന്നു, ഈ വിധത്തില്‍ മുന്നോട്ടുപോകാനാവില്ല

പുര ചെറുതായി കത്താന്‍ തുടങ്ങിയപ്പോഴാണ് ചെന്നിത്തല മുസ്ലീം ലീഗിനെ ഒന്നു ചെറുതായി തോണ്ടിയത്. ഇപ്പോള്‍ വീട്ടിലെ സകലമാന ആള്‍ക്കാരും ആ തീയില്‍ പെട്ട് ഉരുകുന്ന സമയത്ത് അവര്‍ തിരിച്ചടിച്ചു. പഴയ നിലപാടില്‍ ഒരു മയവും വേണ്ടെന്നാണ് മുസ്ലീംലീഗിന്റെ പൊതുവായ നിലപാട്. യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങള്‍ ഗുരുതരമാണെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലീഗ് നേതൃയോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസും ഘടകകക്ഷികളുമായും പ്രശ്നങ്ങളുണ്ട്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളും ഘടകകക്ഷികളെ ബാധിക്കുന്നുണ്ട് ഇവ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് ഉടനെ ഇടപ്പെടണം. ലീഗിനെതിരായ വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാണ്. കോണ്‍ഗ്രസിനകത്തുനിന്നുളള വിമര്‍ശനങ്ങള്‍ പലപ്പോഴും വിഭാഗീയമാണ്. ഈ വിധത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ല. വിവാദങ്ങള്‍ മുന്നണി ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ലീഗിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉണ്ടാകമ്പോള്‍ അതിനെ മാന്യമായി പ്രതിരോധിക്കേണ്ടിവരും. വിഭാഗീയമായി വിമര്‍ശിക്കുന്നത് വളരെ ദോഷം ചെയ്യും.
രമേശ് ചെന്നിത്തലയുമായി യാതൊരു എതിര്‍പ്പുമില്ല. ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നിഷേധിക്കാന്‍ കാരണം ലീഗാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ലീഗ് ഉന്നയിച്ചത് ലീഗിന്റെ അവകാശങ്ങളാണ്. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കുകയാണ്. അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ബഷീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha