Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കലിതുള്ളി സഖാക്കള്‍.... പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ് ഇട്ടത് ഹാക്ക് ചെയ്തതാണെന്നുറച്ച് പരാതിയുമായി പ്രതിഭ; അതേ പ്രൊഫൈലില്‍ തന്നെ പുതിയ പോസ്റ്റുകളും; അടുത്ത ഒരു ബെല്ലോടു കൂടി സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണെന്ന് പറഞ്ഞ് പുതിയ പോസ്റ്റ്; ഫേസ്ബുക്ക് പോസ്റ്റില്‍ ഉറക്കം നഷ്ടപ്പെട്ട് ആലപ്പുഴ സഖാക്കള്‍

22 APRIL 2021 08:40 AM IST
മലയാളി വാര്‍ത്ത

കായംകുളം എംഎല്‍എ യു പ്രതിഭയുടെ പല പോസ്റ്റുകളും കോണ്‍ഗ്രസുകാരെയല്ല സഖാക്കളെയാണ് ചൊടിപ്പിക്കുന്നത്. അതുപോലെ തന്നെയായി വിവാദമായ പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റ്. അത് ആരോ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് പ്രതിഭ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സിപിഎം നേതാക്കള്‍ അത് വിശ്വസിക്കാതെ അവര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തു.

മന്ത്രി ജി സുധാകരനെ ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ് എന്ന് കമന്റുകള്‍ വന്നതോടെ പോസ്റ്റ് ഡിലീറ്റായി. പിന്നാലെ തന്റെ ഫെയ്‌സ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണവുമായി എം.എല്‍.എ എത്തി. ഈ പോസ്റ്റിനു താഴെയും കമന്റുകള്‍ വന്നതോടെ ഈ പോസ്റ്റും നീക്കം ചെയ്തു. പിന്നാലെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട ഫെയ്‌സ്ബുക്ക് പ്രൊഫൈലും കാണാതെയായി. പിന്നീട് പോലീസിന് പരാതി നല്‍കിയെന്ന വാര്‍ത്തയും വന്നു. എന്നാല്‍ ഇതേ പ്രെഫൈലില്‍ നിന്നാണ് വിവാദങ്ങള്‍ക്ക് മറുപടിയുമായി പ്രതിഭ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാന്‍ഡ് വിട്ടു പോകേണ്ടതാണ്.... ഇനി കാര്യത്തിലേക്ക് കടക്കാം... ഇന്നലെ ഞാന്‍ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി... നാട് മുഴുവന്‍ ഇത്രമേല്‍ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നില്‍ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ് എന്തൊരു കരുതല്‍ ആണ് ഇവര്‍ക്കൊക്കെ എന്നോട് ..ശ്ശൊ ഓര്‍ത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ ...

അപ്പോ ഒരു സത്യം പറയാം. പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജില്‍ ഏതോ സിനിമയുടെ ഒരു പോസ്റ്റര്‍ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാന്‍ പോലും കാണുന്നതിന് മുന്‍പ് അതിന് വ്യാഖ്യാനങ്ങളായി ദൂര്‍ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോണ്‍ഗ്രസ് കാര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് ഞാന്‍ എയറില്‍ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാന്‍ സുഖമായി ഉറങ്ങുമ്പോള്‍ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങള്‍ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും.

ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകള്‍ വലിച്ചിഴക്കുന്നു ചര്‍ച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു.. എന്നാല്‍ കേട്ടോളൂ ഞാന്‍ post ഇട്ടിട്ടില്ല.. ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച് പിന്‍വലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു.. സമര്‍ത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോണ്‍ഗ്രസ് കാരുടെ ഫ്രസ്‌ട്രേഷന്‍ എന്തായാലും ഇന്നലെ പുറത്തു ചാടി.. അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുര്‍ഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ.


ഇതായിരുന്നു അവസാന പോസ്റ്റ്. ഇതും ഹാക്ക് ചെയ്തതാണോന്ന് അവര്‍ തന്നെ വ്യക്തമാക്കണം. എന്തായാലും ആലപ്പുഴ സി പി എമ്മില്‍ വിഭാഗതിയത ആളിക്കത്തുന്നതിനിടെയുണ്ടായ എം എല്‍ എയുടെ പരാമര്‍ശത്തില്‍ സംസ്ഥാന സി പി എം നേതാക്കളും കുഴങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, എം എല്‍ എ നടത്തിയ രാഷ്ട്രീയ വിമര്‍ശനം കാര്യഗൗരവത്തോടെയാണ് സി പി എം നേതൃത്വം കാണുന്നത്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളില്‍ ചിലര്‍ ഫോണില്‍ വിളിച്ച് ശകാരിച്ചതോടെയാണ് എം എല്‍ എ പോസ്റ്റ് മുക്കിയതെന്നാണ് പാര്‍ട്ടി സഖാക്കളും പറയുന്നത്. എന്തായാലും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഈ പോസ്റ്റിന്റെ പ്രത്യാഘാതമറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (6 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends