Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

സ്വവര്‍ഗരതിക്കിടെ വിനോദ് മരിച്ചു, മദ്യപാനം പ്രതികള്‍ക്ക് വിനയായി... വെള്ളത്തിനടയിൽ നടന്നത് മറ്റൊന്ന്; ഒരുവർഷത്തിനുശേഷം നരഹത്യയുടെ ചുരുളഴിയുമ്പോൾ തെളിയുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

22 APRIL 2021 10:51 AM IST
മലയാളി വാര്‍ത്ത

ഒരുവർഷത്തിനു മുൻപേ മാവേലിക്കര അച്ചൻകോവിലിനടുത്ത് മുങ്ങി മരിച്ച യുവാവിന്റെ മരണത്തിനു പിന്നിലെ കാരണം തെളിഞ്ഞു. സ്വവര്‍ഗരതിക്കിടെ ഉണ്ടായ നരഹത്യയാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചത്. കണ്ണമംഗലം വടക്ക് കുന്നേല്‍ വിനോദ് ആണ് മരിച്ചത്. പ്രതികളായ കണ്ണമംഗലം ഷിബു ഭവനില്‍ ഷിബു, പേള കൊച്ചുകളീക്കല്‍ അനില്‍ കുമാര്‍ എന്നിവര്‍ ഇന്നലെ അറസ്റ്റിലായി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ഒന്നിന് രാവിലെയാണ് മാവേലിക്കര വലിയ പെരുമ്പുഴ പാലത്തിനു സമീപം അച്ചന്‍കോവിലാറില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 28 മുതല്‍ വിനോദിനെ കാണാനില്ല എന്ന പരാതി ബന്ധുക്കള്‍ നല്‍കിയിരുന്നു.


തുടർന്ന് കണ്ടുകിട്ടിയ മൃതശരീരത്തില്‍ വസ്ത്രങ്ങളോ തിരിച്ചറിയത്തക്ക മറ്റ് അടയാങ്ങളോ ഇല്ലാതിരുന്നതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിനോദിന്റേതാണോ എന്ന് തിരിച്ചറിയാനായില്ല. മരണപ്പെട്ടത് കാണാതായ വിനോദാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് 2021 ജനുവരി മാസത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചത് വിനോദാണെന്ന് തെളിയുകയായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം വെള്ളത്തില്‍ മുങ്ങി സംഭവിച്ചതാണെന്നും വ്യക്തമായി. 2020 ഫെബ്രുവരി 28ന് വൈകിട്ട് 4.30ന് വിനോദിനെ രണ്ടുപേര്‍ പനച്ചമൂട് ഭാഗത്ത് ബൈക്കില്‍ കയറ്റി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. വിനോദിന്റെ അയല്‍വാസിയായ ഷിബുവും സുഹൃത്ത് അനിലുമായിരുന്നു അത്.

 

ചോദ്യം ചെയ്യലില്‍ വിനോദിനെ ജംങ്ഷനില്‍ ഇറക്കിയെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു ഇരുവരും പോലീസിനോട് വ്യക്തമാക്കിയത്. പ്രതികളിലൊരാളായ അനില്‍ മറ്റൊരാളോട് നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിന്റെ യഥാര്‍ത്ഥകഥ പുറത്തറിഞ്ഞത്.

പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നരഹത്യയുടെ ചുരുളഴിഞ്ഞത്. ഷിബു വിനോദിനെ ഭീഷണിപ്പെടുത്തി സ്ഥിരമായി സ്വവര്‍ഗരതിക്ക് ഉപയോഗിക്കാറുണ്ടായിരുന്നു.

സംഭവദിവസം പ്രതികള്‍ നിര്‍ബന്ധപൂര്‍വ്വം ബൈക്കില്‍ കയറ്റി വലിയപെരുംമ്പുഴ പാലത്തിന് കിഴക്കുവശം അച്ചന്‍ കോവിലാറ്റില്‍ കൊണ്ടുവന്ന് വിവസ്ത്രനാക്കി ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും വെള്ളത്തിലിറക്കി സ്വവര്‍ഗ രതി ചെയ്യുവാനുള്ള ശ്രമത്തിനിടെ നീന്തല്‍ അറിയാത്ത വിനോദ് ആറ്റില്‍ മുങ്ങി താഴുകയായിരുന്നുവെന്നും വിനോദ് മരിച്ചു എന്നറിഞ്ഞ പ്രതികള്‍ വിനോദിന്റെ വസ്ത്രങ്ങളും മറ്റും സമീപം തന്നെ കുഴിച്ചുമൂടുകയായിരുന്നു.

പിറ്റേന്ന് മൃതദേഹം പൊങ്ങിയോ എന്നറിയാന്‍ ഇവര്‍ സംഭവ സ്ഥലത്ത് സന്ദര്‍ശനം നടത്തി. വിനോദിന്റെ ബന്ധുക്കള്‍ പലതവണ അന്വേഷിച്ചിട്ടും വിനോദിനെപ്പറ്റി അറിയില്ല എന്നാണ് പറഞ്ഞിരുന്നത്. ഇതിനിടെ മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍ പ്രതികളിലൊരാളായ അനില്‍ മറ്റൊരാളോട് നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനു ലഭിക്കുകയായിരുന്നു.

 

പലതവണ ചോദ്യം ചെയ്തപ്പോഴും പ്രതികള്‍ വിനോദിനെപ്പറ്റി അറിയില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ഷിബുവും അനിലും പോലീസിനോട് നടന്നതെല്ലാം ഏറ്റു പറയുകയായിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ റിമാൻഡ് ചെയ്യുകയായിരുന്നു.


ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ.പി.എസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്‍.ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ ജി.പ്രൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ.മിനുമോള്‍.എസ്, എ.എസ്.ഐ രാജേഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമാരായ സിനുവര്‍ഗീസ്, ജി.ഉണ്ണികൃഷ്ണപിള്ള, സിപിഒമാരായ മുഹമ്മദ് ഷെഫീക്ക്, അരുണ്‍ ഭാസ്‌കര്‍, ജി.ഗോപകുമാര്‍, ഗിരീഷ് ലാല്‍ വി.വി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (5 minutes ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (45 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (57 minutes ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (1 hour ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (3 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends