കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ; കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരന്‍ ആദിദേവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha