മനസിലാക്കി തരാം... ഒരു വിഭാഗം ആളുകള്‍ തന്നെ കടുത്ത ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കുന്നതിന് കാരണവുമായി പിസി ജോര്‍ജ്; ഈ പ്രവണത കൊറോണയേക്കാള്‍ ഈ നാടിന് അപകടകാരി; ഒരുപക്ഷേ എന്നെക്കാളും ഞാന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടുത്തെ ജിഹാദി സംഘടനകളാണ്

ഒരു വിഭാഗം ആളുകള്‍ തന്നെ കടുത്ത ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ പിസി ജോര്‍ജ് ആകെ സങ്കടത്തിലാണ്. താന്‍ എന്നെങ്കിലും നബിയെയും,പരിശുദ്ധ ഖുറാനെയും നിന്ദിച്ചിട്ടുണ്ടോ, പിന്നെ എവിടെയാണ് കുഴപ്പം എന്ന് പിസി ജോര്‍ജ് ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് പിസി ജോര്‍ജ് തുറന്നെഴുതിയിരിക്കുന്നത്.
പി.സി.ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
ഞാനെന്ന ഇസ്ലാം വിരുദ്ധന്‍.....
സമകാലികമായി സാമൂഹ്യമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഒന്ന് പരതിയാല്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ്, ഇത് വിശദീകരിക്കാതിരിക്കാന്‍ കഴിയില്ല. ഒരു സമുദായത്തിലെ ചിലര്‍ ചെയ്യുന്ന ജിഹാദി പ്രവര്‍ത്തനങ്ങള്‍ ആ സമൂഹത്തെ അപ്പാടെ ബാധിക്കുകയും, ആ സമൂഹത്തിന്റെ മുഴുവന്‍ പ്രശ്‌നമായി ചിത്രീകരിച്ച് തങ്ങള്‍ സമൂഹത്തില്‍ അപമാനിക്കപ്പെട്ടു എന്ന ചിന്താഗതി വളര്‍ത്തി,
രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം, അവരെ മുഴുവനായി മത ചിന്തയിലേക്ക് തള്ളിവിടുന്ന ഒരു പ്രതിഭാസമാണ് ജിഹാദി സംഘടനകള്‍ തങ്ങള്‍ക്ക് വേരോട്ടം ഉണ്ടാക്കുവാന്‍ ആദ്യം ചെയ്യാറുള്ളത്. അത് ഒരു പക്ഷേ കേരളത്തില്‍ അവര്‍ ആദ്യം പരീക്ഷിച്ചത് ഈരാറ്റുപേട്ടയില്‍ ആയിരിക്കും. അതുകൊണ്ട് ഇത്തരം പ്രവണതകളെ മുളയിലേ നുള്ളുക എന്നത് ഇത് തുടങ്ങിവച്ച നാടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ എന്റെ കടമയാണ്.
ഈ കൊറോണയുടെ കാലത്ത് ഞാനിത് പറയുന്നത് ഈ പ്രവണത കൊറോണയേക്കാള്‍ ഈ നാടിന് അപകടകാരിയാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ എന്നെക്കാളും ഞാന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് ഇവിടുത്തെ ജിഹാദി സംഘടനകളാണ്. എന്നാല്‍ മാത്രമേ ഞാന്‍ വിരുദ്ധത പറഞ്ഞ് വര്‍ഗീയത വളര്‍ത്താന്‍ അവര്‍ക്ക് കഴിയൂ. നിങ്ങള്‍ ചിന്തിക്കുക..... കടുത്ത ഇസ്ലാം വിരോധി ആയി ഈ കൂട്ടര്‍ ചിത്രീകരിക്കുന്ന ഞാന്‍ എന്നെങ്കിലും നബിയെയും, പരിശുദ്ധ ഖുര്‍ആനെയും നിന്ദിച്ചിട്ടുണ്ടോ?.
പിന്നെ എവിടെയാണ് കുഴപ്പം..... 1980 മുതല്‍ 2019 വരെ അന്യ സമുദായത്തില്‍ നിന്നും ഇസ്ലാം സമൂഹത്തിന് ഏറ്റവും സ്വീകാര്യനായ ജനപ്രതിനിധി ഞാനായിരുന്നു എന്നത് എനിക്ക് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. അതുതന്നെയാണ് ഈ നാട്ടിലെ മതേതരത്വം തകര്‍ത്തു ഏതു വിധേനയും മതസംഘടന വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ജിഹാദി സംഘടനകള്‍ക്ക് മുമ്പിലെ കരടായി ഞാന്‍ മാറിയതും.
2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്നോടൊപ്പം ശബരിമല സമരത്തില്‍ ശക്തമായി നിലകൊണ്ട ശ്രീ. കെ.സുരേന്ദ്രന്‍ പിന്തുണ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണ അറിയിച്ചു. എന്നാല്‍ അതിനെ വര്‍ഗീയപരമായി ചിത്രീകരിച്ച് ഞാനെടുത്ത ഒരു രാഷ്ട്രീയ തീരുമാനത്തെ എനിക്കെതിരെയുള്ള ഒരായുധമായി ഉപയോഗിച്ച് ജുമുഅ നമസ്‌ക്കാരത്തിന് ഈരാറ്റുപേട്ടയിലെ ഭൂരിഭാഗം പള്ളികളിലും എനിക്കെതിരെ ഫത്വ(വിലക്ക്) പുറപ്പെടുവിച്ചുകൊണ്ട് പ്രസംഗം നടന്നു. വിവാഹം, ഉദ്ഘാടനങ്ങള്‍,മരണാനന്തര ചടങ്ങുകള്‍, എന്തിന് ഞാന്‍ ഉണ്ടാക്കിയ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് പോലും അവര്‍ എനിക്ക് വിലക്കേര്‍പ്പെടുത്തി.
നാലു പതിറ്റാണ്ടായി ഞാന്‍ നെഞ്ചില്‍ കൊണ്ടുനടന്ന ഒരു സമൂഹം എന്നോട് എടുത്ത ഈ സമീപനം എനിക്ക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടില്‍ ഞാനും എന്റെതായ ശൈലിയില്‍ പ്രതികരിച്ചു എന്നത് സത്യം തന്നെയാണ്. അതിനു ഞാന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ന് എന്നെ അലട്ടുന്നത് ഇതൊന്നുമല്ല കേരളത്തിലെ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനങ്ങളില്‍ പോലും ജിഹാദി സംഘടനകളുടെ സ്വാധീനം പ്രകടമായി കാണാന്‍ കഴിയുന്നു. പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും പ്രകടമായ സ്വാധീന ശക്തിയായി ഇവര്‍ മാറുന്നു. 'ലൗ ജിഹാദ്' വിഷയത്തില്‍ പോലും പല നേതാക്കന്മാരുടെയും മലക്കംമറിച്ചില്‍ നമ്മള്‍ കണ്ടതാണ്.
ബാബരി വിഷയത്തില്‍ മാത്രമല്ല പൂന്തുറയില്‍ വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ ആദ്യം ഓടിയെത്തിയത് തങ്ങളായിരുന്നു. പെരിന്തല്‍മണ്ണ ക്ഷേത്രത്തിലെ ഗോപുരം സമൂഹവിരുദ്ധര്‍ കത്തിച്ചപ്പോള്‍ അവിടെയും സമാധാന ദൂതനായി എത്തിയതും, ഹിന്ദുമത വിശ്വാസികളെ ആശ്വസിപ്പിച്ചതും, അക്രമത്തെ ശക്തമായി അപലപിച്ചതും തങ്ങളായിരുന്നു.
ആദരിക്കേണ്ടവരെ ആദരിക്കാനും , സ്‌നേഹികെണ്ടവരെ സ്‌നേഹിക്കാനും ,എതിര്‍ക്കേണ്ടവരെ എതിര്‍ക്കാനും എനിക്ക് നന്നായി അറിയാം...നെല്ലും പതിരും വേര്‍തിരിച്ച്, ഈ നാടിനെ കാക്കുക എന്ന എന്റെ ദൗത്യം തുടരുക തന്നെ ചെയ്യും..
https://www.facebook.com/Malayalivartha