Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കളിയിലെ കാര്യങ്ങള്‍... തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച ബാക്കിനില്‍ക്കേ ശുഭ പ്രതീക്ഷയുമായി ബിജെപി; 12 സീറ്റ് നേടുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ 6 എണ്ണമെന്ന് ആര്‍എസ്എസ്; കുമ്മനത്തിന്റെ ഭൂരിപക്ഷം 11,000 വരെ ഉയര്‍ന്നേക്കാം

24 APRIL 2021 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

സംസ്ഥാനത്തെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച വിജയം നേടുമെന്ന് വിലയിരുത്തല്‍. ആര്‍എസ്എസിന്റെ കണക്കില്‍ സംസ്ഥാനത്തു ബിജെപിക്കു ജയസാധ്യത 6 സീറ്റിലാണ്.

അതേസമയം 12 വരെ സീറ്റിലാണു ബിജെപിയുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പു വിശകലനത്തിനു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ആര്‍എസ്എസ് കൈമാറിയ റിപ്പോര്‍ട്ടും വിലയിരുത്തി. അഞ്ചിലേറെ സീറ്റ് ബിജെപി പിടിച്ചാല്‍ സംസ്ഥാനത്തു തൂക്കു മന്ത്രിസഭയാകും ഉണ്ടാകുകയെന്നാണു ബിജെപി കണക്കുകൂട്ടുന്നത്.

 



നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്റെ ഭൂരിപക്ഷം 5000 മുതല്‍ 11,000 വരെയെത്തുമെന്നാണ് ആര്‍എസ്എസ് റിപ്പോര്‍ട്ട്. മഞ്ചേശ്വരത്തു കെ.സുരേന്ദ്രന് 1500 വോട്ടിനു മുകളില്‍ ഭൂരിപക്ഷം. കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍ക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ മുന്നിലെത്തുമെന്നും പാലക്കാട് ഇ.ശ്രീധരന്‍ 2500 വോട്ടിനെങ്കിലും വിജയിക്കുമെന്നുമാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

കൂടാതെ മലമ്പുഴ, കാസര്‍കോട്, ചാത്തന്നൂര്‍, മണലൂര്‍, കാട്ടാക്കട, കോഴിക്കോട് നോര്‍ത്ത് എന്നിവിടങ്ങളിലും ബിജെപി ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതൃത്വവും പ്രതീക്ഷയര്‍പ്പിക്കുന്നു.

 

 

കാസര്‍കോടും മഞ്ചേശ്വരത്തും ന്യൂനപക്ഷ വിഭാഗത്തിന്റെ പോളിങ് ശതമാനത്തില്‍ വന്ന കുറവാണു ബിജെപിയുടെ വിജയസാധ്യതയ്ക്കു കളമൊരുക്കുന്നതായി കാണുന്നത്. ഒന്നാം സ്ഥാനത്ത് അല്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് എത്താവുന്നത്ര ശക്തമായ പ്രവര്‍ത്തനവും വോട്ടു ശേഖരണവും 22 മുതല്‍ 25 മണ്ഡലങ്ങളില്‍ നടന്നതായി കോര്‍ കമ്മിറ്റി വിലയിരുത്തി.

നേമം മണ്ഡലത്തില്‍ ഇടതുപക്ഷത്തേക്കു മാത്രം പോകുമായിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കെ. മുരളീധരന്റെ വരവോടെ രണ്ടായി തിരിഞ്ഞുവെന്നും അതാണു ബിജെപിയുടെ ജയസാധ്യത ഉയര്‍ത്തിയതെന്നുമാണു കണ്ടെത്തല്‍. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും കാട്ടാക്കടയിലും കോണ്‍ഗ്രസ് വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നു കരുതുന്നു.

 

തലശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ഥിയില്ലാതെ പോയതു പ്രവര്‍ത്തകരിലുണ്ടാക്കിയ നിരാശ മറികടക്കാന്‍ ഇവിടെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നിയമസഭാതിരഞ്ഞെടുപ്പില്‍ രണ്ടക്കത്തില്‍ കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റികളുടെ വിലയിരുത്തല്‍ പ്രകാരം നിയമസഭയില്‍ വിധിനിര്‍ണായക ശക്തിയായി എന്‍ഡിഎ മാറുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

 



എല്‍ഡിഎഫിനോ യുഡിഎഫിനോ കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാന്‍ കഴിയില്ല. ഗുരുവായൂരിലും തലശേരിയിലും നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പാര്‍ട്ടിക്കു ഗുരുതരമായ പിഴവുണ്ടായിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. കോവിഡിന്റെ രണ്ടാം വരവിനെ നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

വാക്‌സീന്‍ വിതരണത്തിലുള്‍പ്പെടെ ഏകോപനമില്ലായ്മ ദൃശ്യമാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത് ഇക്കാര്യങ്ങള്‍ ഉന്നയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (3 minutes ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (10 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (12 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (18 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (25 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (29 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (31 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (35 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (38 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (40 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (42 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (45 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

Malayali Vartha Recommends