Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..

അര്‍ദ്ധരാത്രി തൃശൂര്‍ കിടുങ്ങി... വിവാദത്തിന് വിട നല്‍കി നടത്തിയ തൃശൂര്‍ പൂരത്തിന്റെ രാത്രിയില്‍ അനര്‍ത്ഥങ്ങളില്‍ മനംനൊന്ത് ഭക്തര്‍; തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണുള്ള അപകടത്തില്‍ രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്; അന്തിക്കാട് സി.ഐ. ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്ക്

24 APRIL 2021 08:36 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തൃശൂര്‍ പൂരം വിവാദത്തിലാണ്. തെച്ചിക്കോട്ട് രാമചന്ദ്രനും കൊറോണയുമെല്ലാം തൃശൂര്‍ പുരത്തിന്റെ ശോഭ കെടുത്തിയിരുന്നു. മനസമാധാനത്തോടെ തൃശൂര്‍ പൂരം നടത്താന്‍ കഴിയുന്നില്ല. ഇപ്പോഴിതാ വടക്കുംനാഥന്റെ സന്നിധിയില്‍ വീണ്ടും അനര്‍ത്ഥങ്ങള്‍.

തൃശൂര്‍ പൂരത്തിനിടെ ആല്‍മരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടന്‍ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ചെറിയ രീതിയില്‍ തടസപ്പെട്ടു.

സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി. ആള്‍ക്കൂട്ടം കുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

 



ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ചടങ്ങുകള്‍ നടത്തിയേക്കില്ല. പൂരത്തിന്റെ വെടിക്കെട്ട് നടത്തുന്നതില്‍ നിന്ന് തിരുവമ്പാടിയും പാറമേക്കാവും പിന്മാറി.

കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വെടിക്കെട്ട് നടത്താനായി വെടിമരുന്നുകള്‍ നിറച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ വെടിക്കോപ്പ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പൊട്ടിച്ചു കളയുമെന്ന് ദേവസ്വം അധികൃതര്‍ പ്രതികരിച്ചു. പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കി.

 



പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ ആഘോഷപരമായ വെടിക്കെട്ടില്‍ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പിന്മാറി . എന്നാല്‍ വെടിമരുന്ന് നിറച്ചുവെച്ചതിനാല്‍ പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കി.

മൂന്ന് മണിയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടിന് വേണ്ടി വൈകുന്നേരത്തോടെ വെടിമരുന്നുകള്‍ നിറച്ചുകഴിഞ്ഞിരുന്നു. ഇവ നിര്‍വീര്യമാക്കാനായി പുറത്തെടുക്കുന്നത് അപകടസാധ്യതയുള്ള സാഹചര്യത്തിലാണ് പൊട്ടിച്ചുതീര്‍ക്കാന്‍ തീരുമാനമായത്. എന്നാല്‍ ആഘോഷപരമായല്ല വെടിക്കെട്ട് നടക്കുകയെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

 



അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനാരിക്കുന്ന പൂരത്തിലെ മറ്റ് ചടങ്ങുകള്‍ നടത്തേണ്ടതുണ്ടോ എന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും.

തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെയാണ് പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീണത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പൊട്ടിവീണ മരം മുറിച്ചുനീക്കി. ചടങ്ങിനായെങ്കിലും തൃശൂര്‍ പൂരം നടത്തിയതില്‍ ഭക്തര്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ നേരം വെളുത്തതോടെ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് എല്ലാവരും കേട്ടത്. വടക്കുനാഥനെ അറിയാതെ വിളിച്ചുപോയി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സതീശൻ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം...  (43 minutes ago)

അപ്രതീക്ഷിത സ്ഥാനമാനങ്ങൾ, ധനനേട്ടം! മേടം രാശിക്കാർക്ക് ഇന്ന് സർവ്വകാര്യ വിജയം!  (1 hour ago)

ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം....  (1 hour ago)

ആഡംബര കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരുക്ക്..  (1 hour ago)

ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും...  (1 hour ago)

മണിപ്പൂരിൽ സ്ഥിതിഗതികള്‍ കൂടുതൽ സങ്കീര്‍ണമാവുന്നു  (1 hour ago)

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (7 hours ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (7 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (7 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (8 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (8 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (8 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (8 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends