തൃശൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിതരായ ദമ്പതികള്‍ മരിച്ചു

തൃശൂരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിതരായ ദമ്പതികള്‍ മരിച്ചു. മരത്തംകോട് വെള്ളിത്തിരുത്തി ചുങ്കത്ത് വീട്ടില്‍ ജോസ് (60) വെള്ളിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടയിലാണ് മരിച്ചത്.
ജോസിന്റെ ഭാര്യ പ്രേമ (54) വ്യാഴാഴ്ച വൈകീട്ട് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരുവര്‍ക്കും ഒരാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്.
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിതോടെ രണ്ടു പേരെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇരുവരുടേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: ഗ്രീജോ (സൗദി അറേബ്യ), ലിജോ (ദുബൈ). സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
"
https://www.facebook.com/Malayalivartha

























