Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ വടക്കാഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താൻ പദ്ധതി.... ഇവിടെ സ്ഥിരം അപകടമേഖലയാണ്, ഇക്കാര്യം ആസൂത്രണം ചെയ്ത് അപകടമുണ്ടാക്കേണ്ട കാറിന്റെ ഡ്രൈവര്‍ക്ക് നേതാക്കള്‍ നിര്‍ദേശവും നല്‍കി... എന്നാല്‍, സ്ഥലം എവിടെയാണെന്ന് മനസ്സിലാകാത്ത ഡ്രൈവര്‍ ഇതുസംബന്ധിച്ച് അയച്ച മറുചോദ്യം മറ്റൊരാള്‍ക്ക് മാറിപ്പോയതോടെ സംഭവിച്ചത് ....

24 APRIL 2021 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

പ്രമുഖ ദേശീയപാര്‍ട്ടി കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കര്‍ണാടകത്തില്‍നിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശ്ശൂരിലെ നേതാക്കള്‍ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവത്തിന് സമാന ആസൂത്രണം പാലക്കാട്ടും നടന്നു.

പാലക്കാട് ജില്ലയില്‍നിന്ന് തൃശ്ശൂരിലേക്ക് അയക്കാനായി എത്തിച്ച കണക്കില്‍പ്പടാത്ത നാലു കോടി തട്ടിയെടുക്കാനായി പാലക്കാട്ടെ പാര്‍ട്ടി നേതാക്കളാണ് 'അപകടപദ്ധതി' ആസൂത്രണം ചെയ്തത്. എന്നാല്‍, അപകടമുണ്ടാക്കാനായി നിയോഗിച്ച കാര്‍ ഡ്രൈവറുടെ അശ്രദ്ധയില്‍ ഇത് പാളി. അതോടെ നേതാക്കള്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 

 

പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ വടക്കാഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താനായിരുന്നു പദ്ധതി. ഇവിടെ സ്ഥിരം അപകടമേഖലയാണ്. ഇക്കാര്യം ആസൂത്രണം ചെയ്ത് അപകടമുണ്ടാക്കേണ്ട കാറിന്റെ ഡ്രൈവര്‍ക്ക് നേതാക്കള്‍ നിര്‍ദേശവും നല്‍കി. എന്നാല്‍, സ്ഥലം എവിടെയാണെന്ന് മനസ്സിലാകാത്ത ഡ്രൈവര്‍ ഇതുസംബന്ധിച്ച് അയച്ച മറുചോദ്യം മറ്റൊരാള്‍ക്ക് മാറിപ്പോയതോടെ പോലീസ് സംഭവം മണത്ത് ജാഗരൂകരായി.

 

 

അപകടം എവിടെവെച്ചാണ് ഉണ്ടാക്കേണ്ടത് എന്ന സന്ദേശമാണ് കാര്‍ ഡ്രൈവര്‍ മാറി അയച്ചുപോയത്. സന്ദേശം കിട്ടിയയാള്‍ പോലീസില്‍ അറിയിച്ചു. സന്ദേശം അയച്ചത് മാറിപ്പോയിട്ടുണ്ടെന്ന് കാര്‍ ഡ്രൈവര്‍തന്നെയാണ് പാര്‍ട്ടി നേതാക്കളെ അറിയിച്ചതും. അതോടെ നോതാക്കള്‍ ജാഗ്രത പുലര്‍ത്തി. പോലീസാകട്ടെ കാര്‍ ഡ്രൈവറുടെ ഫോണ്‍ സിഗ്‌നലുകള്‍ പിന്തുടരുകയും ചെയ്തു. ഇതുസംബന്ധിച്ച് പാലക്കാട് പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്.

 

 

തൃശ്ശൂരിലെ കേസ് അട്ടിമറിക്കാനും ഒതുക്കിത്തീര്‍ക്കാനുമായി, വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനും രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇദ്ദേഹം ദേശീയ പാര്‍ട്ടിയില്‍ അംഗമായിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍മാരെ പ്രതിയാക്കി കേസ് തണുപ്പിക്കാനാണ് നീക്കം. എന്നാല്‍, ദേശീയ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംഘടന പ്രശ്‌നം കാര്യമായി പരിഗണിക്കുന്നുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവരെ പാര്‍ട്ടിയില്‍നിന്ന് മാറ്റുകയെന്നതാണ് സംഘടനയുടെ നയം.

 

അപകടപദ്ധതി പൊളിക്കാന്‍ ആര്‍.എസ്.എസ് ശുദ്ധികലശം തുടങ്ങിക്കഴിഞ്ഞു. ഇവന്‍മാരെ നന്നാക്കിയേ അടങ്ങൂ..നിലയ്ക്കു നിന്നില്ലെങ്കില്‍ പടിക്ക് പുറത്ത് അതാണ് ആര്‍.എസ്.എസിന്റെ പുതിയ പോളിസിയെന്നാണ് സംസാരം. കാരണം വലിയ പ്രതീക്ഷയിലാണ് കേരളത്തിലെ ആര്‍.എസ്.എസ്.

 

 

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ശാഖകള്‍ കേരളത്തിലുള്ള ആര്‍എസ്എസ് ബി.ജെ.പിയിലെ ചില പുഴുക്കുത്തുകളെ ചട്ടം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ തന്നെയാണ്. മാത്രമല്ല  സംസ്ഥാനത്ത് ആറ് സീറ്റില്‍ വിജയസാദ്ധ്യതയുണ്ടെന്ന് ആര്‍ എസ് എസ് വിലയിരുത്തല്‍. നേമം മണ്ഡലത്തില്‍ കുമ്മനം രാജശേഖന്‍ 5000 മുതല്‍ 11000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആര്‍ എസ് എസ് വിലയിരുത്തുന്നു.

 

 

ഇതിന് പുറമേ മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 1500 വോട്ടിന് മുകളിലും കഴക്കൂട്ടത്തും തൃശൂരും വട്ടിയൂര്‍ക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തോടെയുമുളള വിജയസാദ്ധ്യതയുണ്ടെന്നാണ് ആര്‍ എസ് എസ് കണക്കാക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ ഇ ശ്രീധരന്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.അതേസമയം, സംസ്ഥാനത്ത് പന്ത്രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ബി ജെ പി കോര്‍ കമ്മിറ്റി വിലയിരുത്തി.

 

നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂര്‍ക്കാവ് ഉള്‍പ്പടെയുളള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുളളത്. നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോള്‍ വിധിനിര്‍ണയിക്കുന്ന ശക്തിയായി ബി ജെ പി മാറുമെന്നുമാണ് പാര്‍ട്ടി വിലയിരുത്തുന്നത്.നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറും പാലക്കാട് ഇ ശ്രീധരനും മലമ്പുഴയില്‍ സി കൃഷ്ണകുമാറും കാസര്‍കോട് കെ ശ്രീകാന്തും ജയസാദ്ധ്യതയുളളവരാണ്.

 

 

തിരഞ്ഞെടുപ്പില്‍ മുപ്പതില്‍ അധികം വരുന്ന മണ്ഡലങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തൃശൂരില്‍ സുരേഷ് ഗോപിയും മണലൂരില്‍ എ എന്‍ രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശും നല്ല മത്സരമാണ് കാഴ്ചവച്ചത്. ബൂത്തുകളില്‍നിന്നുളള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാര്‍ട്ടിക്കുളളത്.മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ബി ജെ പിക്ക് ഉറപ്പായിട്ടുളള മുപ്പതോളം മണ്ഡലങ്ങളില്‍ വാശിയേറിയ മത്സരമാണ് നടന്നത്.

 

ഫലം വരുന്നതോടെ ബി ജെ പി കേരളത്തില്‍ പുതിയ ചരിത്രമെഴുതുമെന്നും പാര്‍ട്ടി വിലയിരുത്തി. അതായത് കിട്ടിയ അവസരം കളഞ്ഞുകുളിക്കാന്‍ ആര്‍എഎസ്എസ് സമ്മതിക്കില്ല എന്ന് സാരം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (5 minutes ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (12 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (14 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (20 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (27 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (31 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (33 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (37 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (40 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (42 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (44 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (47 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

Malayali Vartha Recommends