'രമേശ് ചെന്നിത്തലയും വി. മുരളീധരനും പ്രതിപക്ഷ നേതാവ് സ്ഥാനത്തിനു മത്സരിക്കുന്നു'; വാക്സിന് ചലഞ്ചിനെ വിമര്‍ശിച്ച ഇരുവര്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മത്സരിക്കുന്ന രണ്ട് പേരാണ് രമേശ് ചെന്നിത്തലയും വി. മുരളീധരനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വാക്സിന് ചലഞ്ചിനെ വിമര്‍ശിച്ച ഇരുവര്‍ക്കും മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഏതൊരു പ്രതിപക്ഷ നേതാവും സമൂഹത്തോടുള്ള ഉത്തരവാദിത്വം കാണിക്കും. എന്നാല്‍ ആശ്ചര്യകരമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്.
അവരവര്‍ കണ്ടതും ശീലിച്ചതുമായ കാര്യങ്ങള്‍ എല്ലാവരും തുടരുമെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി മുരളീധരന് മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിപിഎം അക്കൗണ്ടിലേക്കാണ് പോകുകയെന്ന മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഓക്സിജന്റെ ദൗര്‍ലഭ്യമില്ലെന്നും അത്തരമൊരു ആശങ്കയ്ക്കു ഇപ്പോള്‍ സ്ഥാനമില്ലെന്നും പിണറായി അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞ് ഓക്സിജന്‍ അധികമായുണ്ടെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























