പാലക്കാട് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റിൽപറത്തി കുത്തിയോട്ട മത്സരം; സംഘാടകർക്കും കണികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

പാലക്കാട് ചിറ്റൂര്‍ ഉത്സവത്തില്‍ സംഘാടകരായ 25 പേര്‍ക്കും കാണികളായ 200 പേര്‍ക്കുമെതിരെ കേസ് എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കാര്യം അറിയിച്ചത്. വിലക്ക് ലംഘനം നടത്തി 20 -ഓളം കുതിരകളെ പങ്കെടുപ്പിച്ചു ചിറ്റൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ എടുത്തിട്ടുണ്ട്.
8 പേരെ അറസ്റ്റ് ചെയ്ത ജാമ്യത്തില്‍ വിട്ടു. ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 200 പേര്‍ക്ക് എതിരേയാണ് കേസ്. ഇന്നലെയാണ് പാലക്കാട് തത്തമംഗലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘനം നടത്തി കുത്തിയോട്ട മത്സരം നടത്തിയത്.
https://www.facebook.com/Malayalivartha

























