'നിയമസഭ തെരഞ്ഞെടുപ്പിൽ കോടികള്‍ കുഴല്‍പണമായി കൊണ്ടുവന്നത് പണം ഒഴുക്കി ജനവിധി അട്ടിമറിക്കാൻ'; ബി.ജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം ആവശ്യപ്പെട്ട് എ. വിജയരാഘവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് കോടികള്‍ കുഴല്‍പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഈ കള്ളപ്പണത്തില്‍നിന്ന് മൂന്നരക്കോടി തൃശൂര്‍ കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനസംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് വെളിപ്പെട്ടത്. ഉത്തരേന്ത്യന്‍ മോഡലില്‍ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമീഷന്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ കള്ളപ്പണത്തിെന്‍റ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്ബ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയവരുടെ ചെയ്തി ജനം ചര്‍ച്ച ചെയ്യണമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























