മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മർദിച്ചു; കെ.എസ്.ആര്‍.ടി.സി ഡ്രൈവർക്ക് സസ്‌പെൻഷൻ

മാസ്ക് ധരിക്കാത്തതിന് അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത. അങ്കമാലി ബസ് സ്റ്റേഷന്‍ പരിസരത്താണ് അതിഥി തൊഴിലാളിയെ ഷണ്ടിങ് ഡ്യൂട്ടി ഡ്രൈവര്‍ വടി കൊണ്ടു മര്‍ദിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാല്‍ ഡ്രൈവര്‍ വി.വി.ആന്റുവിനെ കെ.എസ്.ആര്‍.ടി.സി എം.ഡി സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രി 7.30ന് ഡിപ്പോ പരിസരത്ത് അതിഥി തൊഴിലാളി മാസ്ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി.ആന്റു കയ്യില്‍ ഇരുന്ന വടി ഉപയോഗിച്ച് അടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കെഎസ്‌ആര്‍ടിസിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരന്‍ മാസ്ക് ധരിക്കാതെയാണു
സംഭവം പൊലീസിനെയോ മേലധികാരിയേയോ അറിയിക്കാതെ ഡ്രൈവര്‍ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. ബംഗാള്‍ സ്വദേശിയായ മൂര്‍ഖി ദാസിനെ (46) ജീവനക്കാരന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരുക്കേറ്റ് ചോര വാര്‍ന്നു കിടക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യം യാത്രക്കാരില്‍ ആരോ പകര്‍ത്തുകയായിരുന്നു.
ചോര വാര്‍ന്നു കിടക്കുന്നതു യാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നു രണ്ടു കണ്ടക്ടര്‍മാര്‍ തന്നെയാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വീണു പരുക്കേറ്റു എന്നാണു പറഞ്ഞതെന്ന് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു. അതുകൊണ്ടു തന്നെ സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. മുറിവു വച്ചു കെട്ടിയശേഷം ഇയാളെ പറഞ്ഞയയ്ക്കുകയും ചെയ്തു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























