കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥിതിഗതികൾ രൂക്ഷമാകുന്നു; 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് ജയിൽ ജീവനക്കാരും

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടരുന്നു. ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 20ന് നടത്തിയ പരിശോധനയുടെ ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ജയിലിലെ ജീവനക്കാരും 69 പേര്‍ തടവുകാരുമാണ്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈന്‍ സെന്ററിലേക്ക് മറ്റും. നേരത്തെ നടത്തിയ പരിശോധനയിലും തടവുകാരില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജയിലിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1755 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്ബര്‍ക്കത്തിലൂടെ 1633 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 90 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 24.3 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
https://www.facebook.com/Malayalivartha
























