കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ വില പുറത്തുവിട്ടു

കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ വില പുറത്തുവിട്ട് ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും ആണ് വില്‍ക്കുകയെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ പുതിയ റൗണ്ട് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വില പ്രഖ്യാപിച്ചത്. സിറം ഇന്‍സ്റ്റിറ്റിയൂറ്റിന്റെ കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും വില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കോവിഷീല്‍ഡിന്റെ വില തന്നെ കൂടുതലാണെന്ന ആക്ഷേപം നിലനില്‍ക്കുമേ്ബാഴാണ് അതിനേക്കാള്‍ ഇരട്ടി വിലയുമായി ഭാരത് ബയോടെക് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























