കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

വീട്ടില്‍ കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പലകണ്ടത്തില്‍ മുഹമ്മദ് യൂനസിന്റെ മകന്‍ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട്ടുകാര്‍ കണ്ടെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പുറമണ്ണൂര്‍ മജ്‌ലിസ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫൗസിയയാണ് ഉമ്മ. സഹോദരങ്ങള്‍: നിയ ഫാത്തിമ, നിഷാന്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുറമണ്ണൂര്‍ ജുമഅ മസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്തു.
https://www.facebook.com/Malayalivartha
























