Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

ഇനിയെങ്കിലും നിര്‍ത്തിക്കൂടെ... വിദേശ കാര്യമന്ത്രിയാണെങ്കിലും വിമര്‍ശന കാര്യമന്ത്രിയായി പ്രവര്‍ത്തിക്കുന്ന വി മുരളീധരനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഒ രാജഗോപാലിന്റെ ഗുണങ്ങള്‍ വാഴ്ത്തി വി മുരളീധരനെതിരെ ഒളിയമ്പുമായി സ്വാമി സന്ദീപാനന്ദഗിരി; രാജേട്ടനായിരുന്നു കേന്ദ്ര സഹമന്ത്രിയെങ്കില്‍ കേരളത്തിന് ഒരുപാടു ഗുണമുണ്ടാകുമായിരുന്നു

25 APRIL 2021 08:16 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ ഒന്നും ചെയ്യാതെ അടുത്തകാലത്ത് സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അനാവശ്യമായി വിമര്‍ശിച്ചതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

എന്തിന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, സിനിമാതാരം കമലഹാസന്‍ എന്നിവരുടെ പോലും വിമര്‍ശനം മുരളീധരന് ഏറ്റുവാങ്ങേണ്ടി വന്നു. വിദേശകാര്യമന്ത്രി എന്നതിലുപരി വിമര്‍ശന കാര്യമന്ത്രി എന്ന നിലയിലാണ് മുരളീധരന്‍ ശ്രദ്ധിക്കുന്നതെന്ന ആക്ഷേപവും ഉണ്ടായി.

 

 



കേരളത്തിന് സഹായകമായത് ഒന്നും ചെയ്യാതെ ചുമ്മാതെയുള്ള വിമര്‍ശനം നിര്‍ത്താന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും അഭ്യര്‍ത്ഥിക്കുകയാണ്. അതിന് മാതൃകയാകേണ്ടത് ഒ രാജഗോപാലാണ്. രാജഗോപാലും കേന്ദ്ര മന്ത്രിയായയാളാണ്.

അദ്ദേഹം അന്ന് റെയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് നടത്തിയ വികസനം മാത്രം മതി. അദ്ദേഹം അന്നത്തെ സര്‍ക്കാരിനെ ഇതുപോലെ വിമര്‍ശിച്ചോ. മാത്രമല്ല നിയമസഭയില്‍ ബിജെപി എംഎല്‍എ ആയിരുന്നിട്ടും സിപിഎമ്മിന്റെ പ്രീതി പോലും പിടിച്ചുപറ്റി.

 



ഇപ്പോള്‍ വി മുരളീധരനെ പരോക്ഷമായി പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരിയും രംഗത്തെത്തി. നിലവിലെ നേമം എംഎല്‍എയും മുന്‍ പ്രധാനമന്ത്രി കെബി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായിരുന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളെ വിവരിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴിയാണ് സന്ദീപാനന്ദഗിരി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെ പരിഹസിക്കുന്നത്.

റെയില്‍വേ മന്ത്രിയായിരുന്നപ്പോഴും എംഎല്‍എ ആയപ്പോഴും മികച്ചക്ക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചയാളായിരുന്നു ഒ രാജഗോപാല്‍ എന്ന് പറയുന്ന, സ്വാമി അദ്ദേഹം ഇപ്പോഴും കേന്ദ്ര മന്ത്രിയായിരുന്നെങ്കില്‍ കേരളത്തിന് ഒരുപാട് ഗുണമുണ്ടാകുമായിരുന്നു എന്നും അഭിപ്രായപ്പെടുന്നുണ്ട്.

 

 



വാക്‌സിന്‍ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്ന് ഉറപ്പാക്കണമെന്ന വി മുരളീധരന്റെ പ്രസ്താവനയോട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.

ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്നാണ് വി മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേന്ദ്ര വിഹിതത്തിനായി കാത്തുനില്‍ക്കാതെ കേരളം സ്വന്തമായി വാക്‌സിന്‍ വാങ്ങണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അടുത്തിടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

 



സന്ദീപാനന്ദഗിരിയുടെ കുറിപ്പ് ഇങ്ങനെയാണ്

'ഒ. രാജഗോപാല്‍ എന്ന ഏവരുടേയും പ്രിയപ്പെട്ട രാജേട്ടന്‍ വാജ്‌പെയ് മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തപ്പോള്‍ മലയാളികളെല്ലാം വളരെ സന്തോഷിച്ചു കേരളത്തില്‍ നിന്നൊരു കേന്ദ്രമന്ത്രിയുണ്ടല്ലോ എന്നതില്‍! റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഒരുപാട് നല്ല കാര്യങ്ങള്‍ കേരളത്തിനുവേണ്ടി രാജേട്ടന്‍ ചെയ്തു.

കേരളത്തിലെ മുടങ്ങിക്കിടന്ന റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കുകയും, കേരളത്തിനൊരു സ്‌പെഷല്‍ ട്രെയിന്‍ അമൃത എക്‌സ്പ്രസ് അനുവദിക്കുകയും, കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ക്കൊപ്പം പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനും രാജേട്ടന്‍ മുന്നിലുണ്ടായിരുന്നു. മന്ത്രിയായി ഇരിക്കുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നിലകൊണ്ട വിടുവായിത്തം പറയാത്ത സംസ്‌ക്കാര സമ്പന്നനായിരുന്നു രാജേട്ടന്‍.

 



എം.എല്‍.എ എന്ന നിലയിലും കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാറിനൊപ്പം നിന്ന് മാതൃകാപരമായ പ്രവര്‍ത്തനമാണ് രാജേട്ടന്‍ കാഴ്ചവെച്ചത്. ഈയവസരത്തില്‍ രാജേട്ടനായിരുന്നു കേന്ദ്ര സഹമന്ത്രിയായി കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നതെങ്കില്‍ കേരളത്തിന് ഒരുപാടു ഗുണം ഉണ്ടാകുമായിരുന്നു...'

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (36 minutes ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (47 minutes ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (1 hour ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (1 hour ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (2 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (2 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (2 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (2 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (2 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം  (2 hours ago)

ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ  (2 hours ago)

മധുവിധു തീരും മുൻപേ സുധി സുലൈ മടങ്ങി: ഒമാനിലേക്ക് പോകും മുമ്പേ, തേടിയെത്തിയ ദുരന്തത്തിൽ പകച്ച് ഉറ്റവരും ബന്ധുക്കളും...  (2 hours ago)

"Mr. ഹോം മിനിസ്റ്റർ, ഇതൊക്കെ അന്നേ ഞാൻ പറഞ്ഞതല്ലേ" സ്പാ സെന്ററിൽ റേപ്പ്;സംഭവിച്ചത്!! ഉത്തരം പറയണം മുഖ്യൻ  (2 hours ago)

സ്വർണവിലയിൽ ഇന്ന് കുതിപ്പ്  (2 hours ago)

Malayali Vartha Recommends