വൈഗയെ കൊന്ന ശേഷം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പിതാവ് സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍..... വര്‍ഷങ്ങളായി ബന്ധമില്ലാതിരുന്ന ഭാര്യ രമ്യയുടെ കുടുംബവുമായി വീണ്ടുമടുത്തത് ആറുമാസം മുമ്പ്....

വൈഗയെ കൊന്ന ശേഷം താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന പിതാവ് സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍..... വര്‍ഷങ്ങളായി ബന്ധമില്ലാതിരുന്ന ഭാര്യ രമ്യയുടെ കുടുംബവുമായി വീണ്ടുമടുത്തത് ആറുമാസം മുമ്പാണ്.
സാനു ഗോവയില്‍ താമസിച്ച റിഗോ ഹോട്ടല്‍ പൊലീസ് പരിശോധിച്ചു. ആത്മഹത്യയ്ക്കായി എലിയെ കൊല്ലുന്ന വിഷബിസ്‌ക്കറ്റ് വാങ്ങിയെന്നു പറഞ്ഞ മെഡിക്കല്‍ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കള്ളമാണെന്ന് വ്യക്തമായത്.
തൃക്കാക്കര സി.ഐ കെ. ധനപാലന്റെ നേതൃത്വത്തിലാണ് സാനുവുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ഹോട്ടലില്‍ വച്ച് മദ്യത്തില്‍ കലര്‍ത്തി വിഷബിസ്‌ക്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി.
പനാജിയിലെ കാസിനോ പ്രൈഡ് എന്ന ചൂതാട്ട കേന്ദ്രത്തിലും ഇയാള്‍ എത്തിയതായി കണ്ടെത്തി. രണ്ട് ദിവസം ഇവിടെ ഒളിവിലായിരുന്നപ്പോള്‍ 50000 രൂപ ചൂതാട്ടത്തില്‍ നഷ്ടപ്പെട്ടെന്നായിരുന്നു സാനുവിന്റെ മൊഴി.
പക്ഷേ 25,000 രൂപയാണ് ചെലവാക്കിയതെന്നും വ്യക്തമായി. ഗോവയിലെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയാക്കി. ഇന്ന് സാനുവുമായി പൊലീസ് മുരുഡേശ്വറിലെത്തും. മൂകാംബിക, കാര്‍വാര്‍ എന്നിവിടങ്ങളില്‍ കൂടി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്തും.
വൈഗയുടെ കൊലപാതകത്തിനും അതിനു ശേഷവും സാനുമോഹന് വ്യക്തമായ പദ്ധതിയുണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
വര്‍ഷങ്ങളായി ബന്ധമില്ലാതിരുന്ന ഭാര്യ രമ്യയുടെ കുടുംബവുമായി ആറുമാസം മുമ്പാണ് സാനു വീണ്ടുമടുത്തത്. ഇക്കാര്യം അമ്മയുള്‍പ്പെടെ തന്റെ ബന്ധുക്കളെപ്പോലും അറിയിച്ചില്ല. അമ്മയെ കാണാന്‍ പോയതുമില്ല.
അതേസമയം രമ്യയുടെ സഹോദരി രേഖയുടെയും അമ്മാവന്റെ മകന്‍ ഉമേഷിന്റെയും വീട്ടില്‍ നിരവധി തവണ എത്തിയിരുന്നു.സാനുവിന് ഏറ്റവുമടുപ്പം രേഖയുടെ ഭര്‍ത്താവ് പ്രവീണുമായിട്ടാണ്.
പൂനെയില്‍ നിന്ന് അഞ്ചുവര്‍ഷം മുമ്പ് കൊച്ചിയിലെത്തിയപ്പോള്‍ മുതല്‍ ഈ ബന്ധമുണ്ട്. സാനു പൂനെയില്‍ നിന്ന് കൊണ്ടുവന്ന ഫോക്‌സ് വാഗണ്‍ പോളോ കാര്‍ കോയമ്പത്തൂരില്‍ വിറ്റത് ഇരുവരും ചേര്‍ന്നാണെന്നും അറിയുന്നു. കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റ് കണ്ടെത്തിയതും പ്രവീണായിരുന്നുവെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























