Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

പഴയ പ്രതാപത്തോടെ മുഖ്യന്‍... കാവല്‍ മുഖ്യമന്ത്രിയായി ഒരാഴ്ച മാത്രമേയുള്ളൂവെങ്കിലും പഴയതിനേക്കാള്‍ സ്വീകാര്യനായി പിണറായി വിജയന്‍ കൈയ്യടി നേടുന്നു; കൊറോണക്കാലത്ത് സഹായിക്കാതെ വിമര്‍ശിക്കുന്നവരെ മുഖ്യമന്ത്രി പൊളിച്ചടുക്കിയപ്പോള്‍ നിലവിളിച്ച് ചെന്നിത്തല; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് നല്ല കാര്യമാണ് എന്നാണ് പറഞ്ഞത്

25 APRIL 2021 08:40 AM IST
മലയാളി വാര്‍ത്ത

ഇനി ഈ സര്‍ക്കാരിന് ഒരാഴ്ചയേ ആയുസുള്ളൂ. എന്നാല്‍ കോവിഡിനെ നേരിടാന്‍ ശക്തനായാണ് ഓരോ ദിവസവും മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇത് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും വലിയ ഇടിവാണ് സംഭവിക്കുന്നത്.

മുഖ്യമന്ത്രിക്ക് ഓരോ ദിവസവും ജനസമ്മതി കൂടുകയാണ്. അതേസമയം വിമര്‍ശനങ്ങളുമായി വരുന്ന രമേശ് ചെന്നിത്തലയ്ക്കും വി മുരളീധരനും കണക്കിന് കിട്ടുകയും ചെയ്തു. സംസ്ഥാനത്തിന്റെ വാക്‌സിന്‍ ചലഞ്ചിനെ വിമര്‍ശിച്ച ഇരുവര്‍ക്കും ചുട്ട മറുപടി നല്‍കി.

 



പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മത്സരിക്കുന്ന രണ്ട് പേരാണ് രമേശ് ചെന്നിത്തലയും വി. മുരളീധരനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഏതൊരു പ്രതിപക്ഷ നേതാവും സമൂഹത്തോടുള്ള ഉത്തരവാദിത്വം കാണിക്കും. എന്നാല്‍ ആശ്ചര്യകരമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. അവരവര്‍ കണ്ടതും ശീലിച്ചതുമായ കാര്യങ്ങള്‍ എല്ലാവരും തുടരുമെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി മുരളീധരന് മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സിപിഎം അക്കൗണ്ടിലേക്കാണ് പോകുകയെന്ന മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 



ഏതു പ്രതിപക്ഷ നേതാവിനും സാധാരണനിലയില്‍ ഉത്തരവാദിത്തം മറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിന്റെ ഭാഗമാണ് വാക്‌സീന്‍ ചലഞ്ച് ഫണ്ട് വേറെ പോകുമോയെന്ന ആശങ്ക. എതു സ്ഥാനത്തിരുന്നാലും വിടുവായത്തം പറയാന്‍ പേരുകേട്ട ആളാണ് അദ്ദേഹമെന്നും മുരളീധരനെ ഉന്നമിട്ടു മുഖ്യമന്ത്രി പറഞ്ഞു

അതേസമയം മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി. താന്‍ പറയാത്ത കാര്യം പറഞ്ഞുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്.

 



മാദ്ധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത പദവിയിലിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹം ഇത്രയും തരം താഴരുത്. ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കുമെന്നാണ് താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 



ദുരിതാശ്വാസ നിധിയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നടത്തിയ പ്രസ്താവനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

വാക്‌സിന്‍ ചലഞ്ചില്‍ പ്രതിപക്ഷ നേതാവിനും കേന്ദ്ര സഹമന്ത്രിക്കും മറുപടി കൊടുക്കാതിരിക്കുന്നതാണ് ഭേദം. ഇതൊരു വലിയ ദുരന്തമാണ്. അത് നേരിടുന്ന ഘട്ടമാണ്. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കും. അതിന് പൈസ കൊടുക്കണമെന്ന ഘട്ടം വന്നപ്പോള്‍ ആളുകള്‍ സ്വയമേ മുന്നോട്ട് വന്നതാണ്. യുവജനങ്ങളാണ് ഇതിന് മുന്‍കയ്യെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (36 minutes ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (47 minutes ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (1 hour ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (1 hour ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (2 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (2 hours ago)

രചനയുടെ മനോഹാരിതയ്ക്കൊപ്പം ചിന്തോദ്ദീപകമായ സൃഷ്ടിയുമായി സുജിത് എസ് എൻ കൊച്ചി ബിനാലെയില്‍  (2 hours ago)

'മില്‍മ റീല്‍ ചലഞ്ചു' മായി ടിആര്‍സിഎംപിയു; പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ  (2 hours ago)

പാര്‍ക്കിന്‍സണ്‍സ് രോഗ ഗവേഷണ-പരിചരണത്തില്‍ ആന്താരാഷ്ട്ര സിമ്പോസിയം  (2 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം  (2 hours ago)

ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ  (2 hours ago)

മധുവിധു തീരും മുൻപേ സുധി സുലൈ മടങ്ങി: ഒമാനിലേക്ക് പോകും മുമ്പേ, തേടിയെത്തിയ ദുരന്തത്തിൽ പകച്ച് ഉറ്റവരും ബന്ധുക്കളും...  (2 hours ago)

"Mr. ഹോം മിനിസ്റ്റർ, ഇതൊക്കെ അന്നേ ഞാൻ പറഞ്ഞതല്ലേ" സ്പാ സെന്ററിൽ റേപ്പ്;സംഭവിച്ചത്!! ഉത്തരം പറയണം മുഖ്യൻ  (2 hours ago)

സ്വർണവിലയിൽ ഇന്ന് കുതിപ്പ്  (2 hours ago)

Malayali Vartha Recommends