Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒടുവില്‍ ദേവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നു: ദൈവഹിതം? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചനയില്‍.....

19 JULY 2021 10:56 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വയ്ക്കുന്നതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ഇതിന്റെ മുന്നോടിയായുള്ള കണക്കെടുപ്പ് ആരംഭിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ സ്വര്‍ണ്ണം പണയം വയ്ക്കുന്ന നടപടികള്‍ ആരംഭിക്കുമെനാണ് ദേവസ്വം ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

ക്ഷേത്രങ്ങളില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യാനുള്ള നടപടികളും തുടങ്ങി. ക്ഷേത്ര ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡ് തയ്യാറായിരിക്കുന്നത്.

 



ഇത്തരം തീരുമാനങ്ങള്‍ക്ക് ബോര്‍ഡ് സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയിട്ടില്ല. ബോര്‍ഡ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കട്ടെ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.ദേവസ്വം ബോര്‍ഡിന്റെ പാത്രം വില്‍ക്കാനുള്ള തീരുമാനത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്തരം തീരുമാനങ്ങള്‍ വന്‍ വിവാദത്തില്‍ കലാശിക്കുമെന്ന് സര്‍ക്കാരിനറിയാം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുമ്പില്ലാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ടുപോകുന്നത്. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു.. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിന് വേണ്ടതല്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യാന്‍ ബോര്‍ഡ് നിര്‍ബന്ധിതമായി മാറിയെന്നാണ് കേള്‍ക്കുന്നത്.

 



ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തയിരുന്നത്. യുവതി പ്രവേശനത്തോടെ ശബരിമലയില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞു. ഇതിനു ശേഷം കൊവിഡ് നിയന്ത്രണം വന്നു.

അതോടെ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല. ഇതോടെ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടി. സര്‍ക്കാര്‍ സഹായം കിട്ടിയതു കൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്. എന്നാലിപ്പോള്‍ സര്‍ക്കാരിന് സഹായിക്കാന്‍ കഴിയുന്നതിനപ്പുറമാണ് കാര്യങ്ങള്‍.

 



ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാരെ പിരിച്ച് വിടാന്‍ വരെ ബോര്‍ഡ് ആലോചിച്ചിരുന്നു. എന്നാല്‍ അത് വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ട് തീരുമാനം പിന്‍വലിച്ചു. പകരം എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വംബോര്‍ഡ് തീരുമാനം.

ബോര്‍ഡിന്റെ കിഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യ ഉപയോഗത്തിന് അല്ലാത്ത സാധനങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി അവ ലേലം ചെയ്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് യോഗമാണ് എടുത്തത്. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കയാണ്. അടിയന്തിര ഘട്ടത്തില്‍ സ്വര്‍ണം റിസര്‍വ്വ് ബാങ്കില്‍ പണയം വക്കുന്ന തീരുമാനം എടുത്തതും ദേവസ്വം ബോര്‍ഡ് തന്നെയാണ്. ഇവ രണ്ടിനും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. എന്നാല്‍ ബോര്‍ഡിന് യുക്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ തീരുമാനിക്കാം. അതിനുള്ള സ്വയം ഭരണാവകാശം ബോര്‍ഡിനുണ്ട്. സര്‍ക്കാര്‍ തല്‍കാലം വിവാദത്തില്‍ പിടിക്കില്ല. ശബരിമലയില്‍ നിന്നും ലഭിച്ച പാഠം സര്‍ക്കാര്‍ മറന്നിട്ടില്ല.



ഹൈന്ദവ സംഘടനകള്‍ ഇത്തരം വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക ബോര്‍ഡിനുണ്ട്. ക്ഷേത്രങ്ങളില്‍ കാണിക്ക സമര്‍പ്പിക്കരുതെന്ന ഹൈന്ദവ സംഘടനകളുടെ പ്രഖ്യാപനമാണ് ക്ഷേത്രങ്ങളെ ഇത്രയധികം പ്രതിസന്ധിയിലെത്തിച്ചത്. ശബരിമലയിലെ യുവതി പ്രവേശനത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരം ഒരു പ്രഖ്യാപനമുണ്ടായത്. യുവതി പ്രവേശന വിവാദം കെട്ടടങ്ങിയെങ്കിലും ഹൈന്ദവ സംഘടനകള്‍ തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചില്ല.

ഇക്കുറി മണ്ഡലകാലത്ത് വന്‍ ഇളവുകളാണ് ബോര്‍ഡ് ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ എത്തിയില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഖോര്‍ഡ് കരുതുന്നു. ശബരി മലയുടെ കാര്യത്തില്‍ കേവിഡ് കടുംപിടുത്തം പാടില്ലെന്ന് ബോര്‍ഡ് തന്നെയാണ് സര്‍ക്കാരിനെ അറിയിച്ചത്.കോവിഡ് നിയന്ത്രണം തുടര്‍ന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ പൂട്ടി പോകുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു. ചില പ്രധാന ക്ഷേത്രങ്ങളില്‍ കോവിഡ് നിയന്ത്രണം മറികടന്ന് ഭക്തരെ പ്രവേശിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത് അതു കൊണ്ടാണ്.

 



അപ്പോഴും ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത് ബോര്‍ഡിന്റെ തലയ്ക്കല്‍ ഡമോക്ലസിന്റെ വാള്‍ പോലെ തൂങ്ങുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവനന്തപുരത്തെ വെള്ളായണി ദേവീ ക്ഷേത്രത്തിലെ തങ്ക തിരുമുടി ദേവസ്വം ബോര്‍ഡിന്റെ കസ്റ്റഡിയിലായിട്ട് മാസങ്ങളായി.ഇതിനെതിരെ ബി ജെ പി പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends