Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പട്ടികജാതി വകുപ്പിന് രണ്ട് മന്ത്രിമാര്‍ രാധാകൃഷ്ണനും സമ്പത്തും ! മുഖ്യമന്ത്രിയുടെ മന്ത്രി സമ്പത്ത്

19 JULY 2021 11:55 AM IST
മലയാളി വാര്‍ത്ത

പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ മുന്‍ എം.പി, എ സമ്പത്ത് വകുപ്പിലെ മുഖ്യമന്ത്രിയുടെ നോമിനിയായ മന്ത്രിയായിരിക്കും.

കെ രാധാകൃഷ്ണന്‍ എന്ന വിട്ടു വീഴ്ചയില്ലാത്ത നേതാവിനെ മെരുക്കാനായിട്ടാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പിന്നാക്ക ക്ഷേമ മന്ത്രിയും അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന് വളരെ വിപുലമായ രാഷ്ട്രീയ പാരമ്പര്യമാണുള്ളത്.

 

പിണറായി വിജയനൊപ്പം മന്ത്രിയായിരുന്ന വ്യക്തിയാണ് രാധാകൃഷ്ണന്‍.ഇത്രയും സീനിയറായ ഒരു നേതാവ് തന്റെ കൈയില്‍ ഒതുങ്ങില്ലെന്ന് പിണറായി കരുതിയെങ്കില്‍ അദ്ദേഹത്തെ തെറ്റു പറയാനാവില്ല.

രാധാകൃഷ്ണന്‍ ആരെയും തലയിലെടുത്ത് പ്രതിഷ്ഠിക്കുന്ന ഒരു നേതാവല്ല. സ്വന്തം കാര്യം സുതാര്യവും സത്യസന്ധവുമായി നോക്കി മുന്നോട്ടുപോകുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് അപ്രധാനമായ ഒരു വകുപ്പു നല്‍കി ഒതുക്കുകയാണ് പിണറായി ചെയ്തത്.

മുമ്പ് എ.കെ. ബാലനോട് ചെയ്തതും ഇതു തന്നെയായിരുന്നു.ബാലന് നിയമവകുപ്പ് പോലെ ഒരു പ്രധാന വകുപ്പു നല്‍കി. രാധാകൃഷ്ണന് ദേവസ്വം വകുപ്പു നല്‍കിയെങ്കിലും അത് ഏറെ വിവാദങ്ങള്‍ക്ക് ഇട നല്‍കുന്നതാണ്.

 



പരിണിത പ്രജ്ഞനായ രാധാകൃഷ്ണന്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരെയും പിണക്കാത്ത പക്വതയാര്‍ന്ന തീരുമാനങ്ങള്‍ മാത്രമേ എടുക്കുകയുള്ളു. ഇതും സമ്പത്തിനെ നിയമിക്കാന്‍ ഒരു കാരണമായിട്ടുണ്ട്. രാധാകൃഷ്ണനുമായി ഒരു കൈയകലം പിണറായിക്കുണ്ട്.ആ വകുപ്പില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിക്ക് വിഷമമുണ്ടായിരുന്നു. സമ്പത്ത് വന്നതോടെ ആ വിഷമം മാറി.

സമ്പത്തിനെ പോലെ ഇത്രയും അനുസരണ ശീലമുള്ള നേതാക്കള്‍ സി പി എമ്മില്‍ കുറവാണ്. സമ്പത്തിനെ പോലെ മുഖ്യമന്ത്രിയോട് കുറുള്ള നേതാക്കളും കുറവാണ്. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത് തന്നെ പിണറായിക്ക് അദ്ദേഹത്തോടുള്ള പ്രതിപത്തി കാരണമാണ്. സമ്പത്തിന് കാബിനറ്റ് റാങ്ക് നല്‍കിയത് പിണറായിക്കുള്ള ഇഷ്ട കൂടുതല്‍ കൊണ്ടാണ്.

 

 

സമ്പത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും പിണറായി അതൊന്നും കൂസാക്കിയില്ല.മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സമ്പത്ത് ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായി ഇടപെട്ടിരുന്നു.ഡല്‍ഹി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്തുന്ന സമ്പത്തിന് കേരള സര്‍ക്കാരിന് ഡല്‍ഹിയില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.കൊറോണ കാലത്ത് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയിട്ട് മടങ്ങിപ്പോയില്ല.

സമ്പത്തിന്റെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കൊടുക്കുന്നില്‍ സുരേഷ് രംഗത്തെത്തി.

 



കെ.രാധാകൃഷ്ണന്റെ െ്രെപവറ്റ് സെക്രട്ടറി എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണെന്നാണ് കൊടുക്കുന്നില്‍ പറഞ്ഞത്. സമ്പത്ത് ഷാഡോ മിനിസ്റ്ററാണെന്നാണ് കൊടുക്കുന്നില്‍ പറയുന്നത്.

കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ 'ഷാഡോ മിനിസ്റ്റര്‍' ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്‌നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.

 

 



കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കണ്‍ട്രോള്‍' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള ആര്‍ജവം രാധാകൃഷ്ണന്‍ കാണിക്കേണ്ടതാണ്.

ഒപ്പം തന്നെ എ.സമ്പത്തെന്ന, 'സി.പി.എം വെള്ളാന'യെ നികുതിപ്പണം നല്‍കി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികള്‍ തന്നെ ചോദിക്കേണ്ട കാലം അടുത്തു.

കഴിഞ്ഞ ഒന്നാം കോവിഡ് ലോക്ക് ഡൌണ്‍ കാലഘട്ടം മുഴുവനും ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനതപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികള്‍ക്ക് ഡല്‍ഹിയില്‍ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉള്‍പ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓര്‍ക്കേണ്ട ഒരു കാര്യം തന്നെയാണ്.



ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിനു മേല്‍ 'സൂപ്പര്‍ മന്ത്രിയായി' അവരോധിച്ചത് അന്യായമാണെന്നും ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയാണ് ഈ നിയമനം.

വരും ദിവസങ്ങളില്‍ മറ്റ് നേതാക്കള്‍ സമ്പത്തിനെതിരെ രംഗത്തെത്തുമെന്നാണ് കരുതുന്നത്. സമ്പത്തിന്റെ നിയമനത്തില്‍ എതിര്‍പ്പുള്ള നിരവധി നേതാക്കള്‍ സി പി എമ്മിലുണ്ട്. അവരില്‍ പലരും സ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങുന്നവരാണ്. സമ്പത്തിന് വളരെ മികച്ച ശമ്പളവും സ്റ്റാഫും കാറും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പാര്‍ട്ടി നല്‍കും. രാധാക്യഷ്ണന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചാല്‍ മതിയാകും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends