Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

സ്വർണക്കടത്ത് വിവരങ്ങൾ തനിക്ക് അറിയാമായിരുന്നു: വേണ്ട എന്ന് വിലക്കിയിരുന്നു: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ വെട്ടിലാക്കി ഭാര്യയുടെ നിർണായക മൊഴി

19 JULY 2021 03:04 PM IST
മലയാളി വാര്‍ത്ത

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ വെട്ടിലാക്കി ഭാര്യയുടെ നിർണായക മൊഴി. ഈ മൊഴിയിൽ നട്ടംതിരിയുകയാണ് അർജുൻ. കേസിൽ വമ്പൻ ട്വിസ്റ്റ്. അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിരിക്കുകയാണ് അർജുന്റെ ഭാര്യ. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു . മാത്രമല്ല സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകി.

കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിരിക്കുകയാണ്. ഇതിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാകും . കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലിൽ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തി. തനിക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഈ ചോദ്യം ചെയ്യലിലാണ് അമലയിൽ നിന്നും നിർണായക വിവരങ്ങൾ അറിയാൻ സാധിച്ചത്.

2020 മുതൽ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവ് സജേഷിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്നും തന്റെ പേരിലുണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശമടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ലെന്നും മൊഴിയിലുണ്ട്. കൂടാതെ നേരത്തെ ചോദ്യം ചെയ്ത അജ്മലിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. കൂടാതെ അർജുന്റെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വരുമാന മാർഗ്ഗം ഇല്ലെങ്കിലും അർജുൻ ആയങ്കിയിലേക്ക് വലിയ തോതിൽ പണം എത്തിയിരുന്നത് കസ്റ്റംസ് കണ്ടെത്തിയിരുന്നു . അർജുനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ വേണ്ടുന്ന വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയം . പിന്നീട് ഭാര്യ അമലയേയും ചോദ്യം ചെയ്തെങ്കിലും ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് അന്ന് വിളിച്ചുവരുത്തിയത്.ഇതാണ് നിർണായകമായ വിവരങ്ങൾ ലഭ്യമാകാൻ ഇടയായത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിന്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....  (31 minutes ago)

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (43 minutes ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (1 hour ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (1 hour ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (2 hours ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (2 hours ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (3 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (8 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (8 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (8 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (8 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (8 hours ago)

Malayali Vartha Recommends