Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളിൽ താമസിക്കുന്നവർ മാറി താമസിക്കുക... യെല്ലോ, ഓറഞ്ച് അലര്‍ട്ട്; ജാഗ്രത മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ്

19 JULY 2021 06:03 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടര്ന്ന്, ജൂലൈ 22- ഇടുക്കി, കോഴിക്കോട്; ജൂലൈ 23- എറണാകുളം, ഇടുക്കി, കണ്ണൂര് എന്നീ ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു.

 

2021 ജൂലൈ 20 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

2021 ജൂലൈ 21 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

2021 ജൂലൈ 22 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്, മലപ്പുറം. 2021 ജൂലൈ 23 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നീ ജില്ലകളില് ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല് മഞ്ഞ (Yellow) അലെര്ട് പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസങ്ങളില് വലിയ അളവില് മഴ ലഭിച്ച പ്രദേശങ്ങളില് മഴ തുടരുന്ന സാഹചര്യത്തില് താഴ്ന്ന പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്-മണ്ണിടിച്ചില് സാധ്യതയുള്ള മലയോര പ്രദേശങ്ങള് തുടങ്ങിയ ഇടങ്ങളിലുള്ളവര് അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വര്ഷങ്ങളില് ഉരുള്പൊട്ടല്-മണ്ണിടിച്ചില്, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്, ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള് അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില് താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്ക്കാര് സംവിധാനങ്ങളും അപകട സാധ്യത മുന്നില് കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള് പൂര്ത്തീകരിക്കേണ്ടതാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില് ദുരിതാശ്വാസ ക്യാമ്ബുകള് നടത്താന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിര്ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള് പൂര്ത്തീകരിക്കേണ്ടതാണ്.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില് അധികൃതരുടെ നിര്ദേശങ്ങള് അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില് അതിനോട് സഹകരിക്കേണ്ടതാണ്.വിവിധ തീരങ്ങളില് കടലാക്രമണം ശക്തമാകാന് സാധ്യതയുള്ളതിനാല് അപകട മേഖലകളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില് മാറി താമസിക്കണം. മല്സ്യബന്ധനോപധികള് സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില് താമസിക്കുന്നവരും മേല്ക്കൂര ശക്തമല്ലാത്ത വീടുകളില് താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില് സുരക്ഷയെ മുന്കരുതി മാറി താമസിക്കാന് തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില് അപകടാവസ്ഥയില് നില്ക്കുന്ന മരങ്ങള്/പോസ്റ്റുകള്/ബോര്ഡുകള് തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള് കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയില് പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില് പൂര്ണ്ണമായും കോവിഡ് മാനദണ്ഡങ്ങള് പാലിക്കാന് തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര് എമെര്ജന്സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്ദേശങ്ങള് sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില് ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില് ഒരു കാരണവശാലും നദികള് മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്പിടിക്കാനോ മറ്റ് ആവശ്യങ്ങള്ക്കോ ഇറങ്ങാന് പാടുള്ളതല്ല.

ജലാശയങ്ങള്ക്ക് മുകളിലെ മേല്പ്പാലങ്ങളില് കയറി കാഴ്ച കാണുകയോസെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്ക്കുകയോ ചെയ്യാന് പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര് അണക്കെട്ടുകളില് നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള് നടത്തുകയും അധികൃതരുടെ നിര്ദേശങ്ങള്ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില് മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്ണ്ണമായി ഒഴിവാക്കുക.കാറ്റില് മരങ്ങള് കടപുഴകി വീണും പോസ്റ്റുകള് തകര്ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച, ശക്തമായ കാറ്റില് സ്വീകരിക്കേണ്ട മുന്കരുതല് നടപടികള് https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില് നിന്ന് ലഭ്യമാണ്

ഓറഞ്ച്, മഞ്ഞ അലേര്ട്ടുകള് പ്രഖ്യാപിച്ച ജില്ലകളില് എങ്ങനെയാണ് മുന്നൊരുക്കങ്ങള് നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്ട്ടുകളെ മനസിലാക്കേണ്ടതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2021 ല് വിശദീകരിക്കുന്നുണ്ട്. അത് sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf ലിങ്കില് ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില് മാറ്റങ്ങള് വരുത്തുന്നതനുസരിച്ച്‌ അലെര്ട്ടുകളില് മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെര് പേജുകളും പരിശോധിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (7 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (9 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (9 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (9 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (13 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 hours ago)

Malayali Vartha Recommends