കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരകച്ചവടം നടത്തുവാനുള്ള അനുമതി നല്‍കി! 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കുവാൻ തീരുമാനമായി

കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരകച്ചവടം നടത്തുവാനുള്ള അനുമതി നല്‍കി. തെരുവ് കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ പ്രതിഷേധം നടന്നിരുന്നു.
കോര്‍പറേഷന്റെ അനുമതിയുള്ള കച്ചവടക്കാര്‍ക്കാണ് വഴിയോര കച്ചവടം നടത്തുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
തെരുവ് കച്ചവടം അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലീസ് നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചിരുന്നു.
പിന്നാലെ കോര്‍പറേഷന്‍ സ്ട്രീറ്റ് വെന്‍ഡിങ് കമ്മറ്റിയുമായി വ്യാപാരികളും പോലീസും ചര്‍ച്ച നടത്തുകയും കച്ചവടക്കാരെ അനുവദിക്കാന്‍ ഉത്തരവാകുകയുമായിരുന്നു. ഇതിനായി 36 കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ മാര്‍ക്ക് ചെയ്തു നല്‍കുവാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























