അഭിഭാഷകയായി കോടതിയില്‍ വിലസിയത് രണ്ടരവര്‍ഷം.....പരീക്ഷ ജയിക്കാതെ അഭിഭാഷകയായി.... ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വിജയിച്ചു... ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി.... സംഭവമിങ്ങനെ.....

അഭിഭാഷകയായി കോടതിയില്‍ വിലസിയത് രണ്ടരവര്‍ഷം..... ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വിജയിച്ചു... ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുങ്ങി.... സംഭവമിങ്ങനെ.....
മതിയായ യോഗ്യതകള്‍ ഒന്നുമില്ലാതെ രണ്ടരവര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷന്‍ ഇലക്ഷനില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്ത അഭിഭാഷക ഒളിവില്‍.
രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരേയാണ് പരാതി ഉയര്‍ന്നത്. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണം എന്നാവശ്യപ്പെട്ടു ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
നോര്‍ത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു ആള്‍മാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നേരത്തെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇവര്‍ നല്‍കിയ നമ്പറില്‍ ഇങ്ങനെ ഒരു പേരുകാരി ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരുന്നത്.
തിരുവനന്തപുരം ലോ കോളജില്‍ ആയിരുന്നു ആദ്യം പഠിച്ചതെന്നാണ് അറിയുന്നത് പരീക്ഷ പാസായില്ല. അറിയാവുന്നവര്‍ തിരക്കിയപ്പോള്‍ ബംഗളൂരുവില്‍ നിന്നും പാസായി എന്നാണ് ധരിപ്പിച്ചിരുന്നതെന്നും പറയുന്നു. കൂടെ പഠിച്ചവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തിരുന്നു . ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവര്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























