Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കോടിക്കണക്കിന് ആരാധകര്‍... ഇസ്രയേല്‍ പെഗാസസ് ചാരവലയില്‍ രാഹുലും പ്രശാന്ത് കിഷോറും പെട്ടു; പാര്‍ലമെന്റിനെ ചൂട് പിടിപ്പിച്ച് ചാരവലയ കേസ്; മറുവശത്ത്‌ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് കോടിക്കണക്കിന് പ്രേക്ഷകര്‍, ഇതുവരെയുളള വരുമാനം 30 കോടി

20 JULY 2021 08:25 AM IST
മലയാളി വാര്‍ത്ത

രാജ്യമെങ്ങും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് പെഗാസസ് ചാരവലയ കഥയാണ്. ഇന്ത്യയിലെ പല വിവിഐപികളാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. പെഗാസസ് എന്ന ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തിയ ഉന്നതരില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രള്‍ഹാദ് സിംഗ് പട്ടേല്‍, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ ഗോപീകൃഷ്ണന്‍, മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജെയ്‌സണ്‍ സി. കൂപ്പര്‍ തുടങ്ങിയവരുണ്ടെന്ന് ഓണ്‍ലൈന്‍ മാദ്ധ്യമമായ ദ് വയര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുന്നതോടെ വര്‍ഷകാല സമ്മേളനം തുടക്കത്തിലേ ചൂടുപിടിക്കും. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രാഹുലിന്റെ രണ്ട് ഫോണുകള്‍ ചോര്‍ത്തിയത്. രാഹുല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നപ്പോള്‍ അടുപ്പമുണ്ടായിരുന്ന അഞ്ച് പേരുടെയും രണ്ട് സഹായികളുടെയും ഫോണ്‍ ചോര്‍ത്തി. ഫോണും നമ്പരും ഇടയ്ക്കിടെ മാറ്റിയിട്ടും രാഹുലിന്റെ രണ്ട് ഫോണുകള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

 



രാഹുലിന് സംശയാസ്പദമായ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഫോണ്‍ ചോര്‍ത്തലിനെപ്പറ്റി സൂചന ലഭിച്ചിരുന്നു എന്നാണ് രാഹുല്‍ പ്രതികരിച്ചത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണം പാര്‍ലമെന്റില്‍ നിഷേധിച്ച കേന്ദ്ര ഐ.ടി, നിയമമന്ത്രി അശ്വനി വൈഷ്ണവിന്റെ ഫോണും ചോര്‍ത്തി.

മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ, പ്രള്‍ഹാദ് സിംഗ് പട്ടേലുമായി ബന്ധമുള്ള 18 പേര്‍ എന്നിവരും പട്ടികയിലുണ്ട്.രജ്ഞന്‍ ഗോഗോയ്‌ക്കെതിരെ പരാതിപ്പെട്ട വനിതയും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടെ മൂന്ന് ഫോണുകളും എട്ട് ബന്ധുക്കളുടെ ഫോണുകളും ചോര്‍ത്തി.

 



മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസ് സെക്രട്ടറി സഞ്ജയ് കച്‌റൂ, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഓഫീസ് സെക്രട്ടറി, ഗംഗന്‍ദീപ് കാംഗ് (വൈറോളജിസ്റ്റ്), മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസഹരി മേനോന്‍ (ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ തലവന്‍), ജയ്ദീപ് ചോക്കര്‍ (അസോസി. ഒഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ തലവന്‍), അലംഗാര്‍ സവായി (രാഹുല്‍ ഗാന്ധിയുടെ അടുത്തയാള്‍), സച്ചിന്‍ റാവു (കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ്), അന്തരിച്ച വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ എന്നിവരാണ് ഫോണ്‍ ചോര്‍ത്തലിന് ഇരയായ പ്രമുഖര്‍.

ഇങ്ങനെ നേതാക്കള്‍ കൈകാലിട്ടടിക്കുമ്പോള്‍ മറ്റൊരു വാര്‍ത്ത കൂടി ശ്രദനേടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത് 2014ല്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ 30.80 കോടി രൂപ വരുമാനം നേടി. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 2017-18 കാലയളവില്‍ 10.64 കോടി രൂപയാണ് ലഭിച്ചത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.



ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെ വിവിധ ചാനലുകള്‍ വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയും എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് 'മന്‍ കി ബാത്ത്' പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ഇവയെക്കൂടാതെ രാജ്യത്തൊട്ടാകെയുള്ള 91 സ്വകാര്യ സാറ്റലൈറ്റ് ടി.വി ചാനലുകളും കേബിള്‍, ഡി.ടി.എച്ച് പ്ലാറ്റ്‌ഫോമുകളും ഈ പരിപാടി ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നുണ്ട്. പ്രസാര്‍ ഭാരതി മന്‍ കി ബാത്തിന്റെ 78 എപ്പിസോഡുകള്‍ ഇതുവരെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends