അപൂര്‍വ രോഗാവസ്ഥയിലായിരുന്ന കുരുന്ന് യാത്രയായി..... മൂന്നു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും....

അപൂര്‍വ രോഗാവസ്ഥയിലായിരുന്ന കുരുന്ന് യാത്രയായി..... മൂന്നു വയസ്സുകാരിയുടെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.... ആരുടെയും കാരുണ്യത്തിനു കാത്തുനില്‍ക്കാതെ മേല്‍വ (3) യാത്രയായി.
ഓട്ടോ ഇമ്യൂണ്‍ എന്‍സഫലൈറ്റിസ് എന്ന അപൂര്‍വ രോഗത്തിനു ചികിത്സയിലായിരുന്ന മേല്‍വ മരിയയുടെ അന്ത്യം ഇന്നലെ രാവിലെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു.
പത്തുമുറി പഴയംപള്ളിയില്‍ ജിജോ മെറിന്‍ ദമ്പതികളുടെ മകളായ മേല്‍വ ജീവിതത്തിലേക്കു മടങ്ങിവരാനായി നാടു മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. സാമ്പത്തിക സഹായവുമായി കൂടെനിന്നവര്‍ക്കെല്ലാം ഈ കുരുന്നിന്റെ വേര്‍പാട് തീരാനൊമ്പരമായി മാറി.
കഴിഞ്ഞ മാസം 18നാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി തലച്ചോറിലെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണിത്.
ഇതേ തുടര്‍ന്ന് കുഞ്ഞിനെ പാലായിലെ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കോവിഡും തുടര്‍ന്ന് ന്യുമോണിയയും പിടിപെട്ടതോടെ സ്ഥിതി ഗുരുതരമായി.
"
https://www.facebook.com/Malayalivartha























