Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇനിയെല്ലാം സോണിയാജി... പഞ്ചാബ് വെടിനിര്‍ത്തല്‍ വിജയം കണ്ടതോടെ കോണ്‍ഗ്രസിലെ അമരത്തേക്ക് പ്രിയങ്കയെ കൊണ്ടുവന്നാലെന്തെന്ന ആലോചന നടക്കുന്നു; അഹമ്മദ് പട്ടേലിനു ശേഷം കോണ്‍ഗ്രസ് നേതൃനിരയിലെ സമവായ നീക്കം നടത്തുന്ന നേതാവായി പ്രിയങ്ക മാറുന്നു

20 JULY 2021 10:06 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും കേരളത്തിലെ കെ.സി. വേണുഗോപാലിനെ സംബന്ധിച്ചും ഇനിയുള്ള നാളുകള്‍ നിര്‍ണായകമാണ്. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ പ്രിയങ്ക ഗാന്ധി ആ സ്ഥാനത്തേക്ക് വരുമെന്ന് സൂചന. അങ്ങനെയെങ്കില്‍ വേണുഗോപാലിന്റെ സ്ഥാനം പോയേക്കും.

പഞ്ചാബ് പിസിസി പ്രസിഡന്റായി നവജ്യോത് സിങ് സിദ്ദു നിയമിതനാകുമ്പോള്‍, കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനവും ഉറയ്ക്കുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ എതിര്‍പ്പ് വകവയ്ക്കാതെ സിദ്ദുവിനൊപ്പം ഉറച്ചുനിന്ന പ്രിയങ്ക, അദ്ദേഹത്തിനു പിസിസി പ്രസിഡന്റ് പദം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അണിയറയില്‍ നീക്കം നടത്തി; ഒപ്പം, അമരീന്ദറിനെ അനുനയിപ്പിക്കുകയും ചെയ്തു.

 



അഹമ്മദ് പട്ടേലിനു ശേഷം കോണ്‍ഗ്രസ് നേതൃനിരയിലെ സമവായ നീക്കം നടത്തുന്ന നേതാവായി പ്രിയങ്ക മാറുന്നതിന്റെ സൂചനയായിട്ടാണു സിദ്ദുവിന്റെ നിയമനത്തെ പാര്‍ട്ടിയിലെ നേതാക്കള്‍ കാണുന്നത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോര്‍ക്കുന്ന യുവ നേതാവ് സച്ചിന്‍ പൈലറ്റും തന്റെ പരിഭവങ്ങള്‍ക്കു പരിഹാരം കാണാന്‍ പ്രിയങ്കയെയാണ് ആശ്രയിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കരകയറ്റാന്‍ പ്രയത്‌നിക്കുമ്പോഴും ദേശീയതലത്തില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളുടെ കുരുക്കഴിക്കാന്‍ പ്രിയങ്ക മുന്‍നിരയിലുണ്ട്.

 



2024 ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തില്‍ പ്രിയങ്കയുടെ സേവനവും പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണു കോണ്‍ഗ്രസ്. അനാരോഗ്യം മൂലം സജീവ രാഷ്ട്രീയത്തില്‍ നിന്നു സോണിയ പിന്‍മാറുമ്പോള്‍, അവരുടെ മണ്ഡലമായ യുപിയിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് പകരം വയ്ക്കുന്ന പേരും പ്രിയങ്കയുടേതായിരിക്കും.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രധാന ചുമതല തന്നെയേല്‍പിച്ചതില്‍ പാര്‍ട്ടിക്കു നന്ദി അറിയിച്ച് നവ്‌ജ്യോത് സിങ് സിദ്ദു രംഗത്തെത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പമുള്ള പിതാവ് സര്‍ദാര്‍ ഭഗ്‌വന്ദ് സിങ്ങിന്റെ ചിത്രങ്ങളടക്കം ഉള്‍പ്പെടുത്തിയാണു സിദ്ദുവിന്റെ ട്വീറ്റുകള്‍. രാജകീയ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആളാണ് എന്റെ പിതാവ്. അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് രാജാവ് അതു പിന്‍വലിക്കുകയും ചെയ്തു.



അദ്ദേഹം ഡിസിസി പ്രസിഡന്റ്, എംഎല്‍എ, എംഎല്‍സി, അഡ്വക്കറ്റ് ജനറല്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചു എന്നും സിദ്ദു കുറിച്ചു. ഇന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന അതേ സ്വപ്നത്തോടെ പ്രവര്‍ത്തിക്കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരോടു നന്ദി അറിയിക്കുന്നു എന്നും സിദ്ദു ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ചയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സിദ്ദുവിനെ നിയമിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ശക്തമായ എതിര്‍പ്പുകളെ മറികടന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിനായി നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും സിദ്ദുവിനൊപ്പം നിയമിച്ചിട്ടുണ്ട്. സങ്ഗത് സിങ് ഗില്‍സിയാന്‍, സുഖ്‌വിന്ദര്‍ സിങ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിങ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍.

 

 

U

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends