Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സര്‍പ്രൈസ് വേറെയും... വാടക കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ കടയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട പ്രസന്നയ്ക്കിത് പുതിയ സ്വപ്നം; വാക്ക് പറഞ്ഞ് 24 മണിക്കൂറിനകം എം.എ. യൂസഫലി പണമടച്ചു; പ്രസന്ന മടങ്ങിയെത്തി കട വീണ്ടും തുറന്നു; കടയ്ക്കായി വേറെയും രണ്ട് ലക്ഷം നല്‍കി

20 JULY 2021 10:18 AM IST
മലയാളി വാര്‍ത്ത

എം.എ. യൂസഫലി എന്ന ബിസിനസുകാരന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഏറ്റവും അവസാനം മറൈന്‍ ഡ്രൈവിലെ പാവപ്പെട്ട ഒരു കുടുംബത്തിന് യൂസഫലി താങ്ങായി മാറി.

വാടക കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ കടയില്‍നിന്ന് ഒഴിപ്പിക്കപ്പെട്ട പ്രസന്ന (54) വീണ്ടും കട തുറന്നു. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി കുടിശ്ശിക തീര്‍ത്തതോടെയാണ് കട തുറക്കാനായത്. കുടിശികയായ എട്ടര ലക്ഷത്തില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപ ജി.സി.ഡി.എ. ഇളവു ചെയ്തു. ബാക്കി 6,32,462 രൂപയും ഒരു വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ വാടകയായി 2,26,679 രൂപയും യൂസഫലി നല്‍കി.

 



കട നടത്താനായി രണ്ടുലക്ഷം രൂപയുടെ സഹായം പ്രസന്നയ്ക്കും നല്‍കി. ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജാണ് ജി.സി.ഡി.എ. ചെയര്‍മാന്‍ വി. സലീമിന് ചെക്കുകള്‍ നല്‍കിയത്. കട തുറക്കാനുള്ള ജി.സി.ഡി.എ.യുടെ അനുമതിപത്രവും താക്കോലും വി. സലീം പ്രസന്നയ്ക്ക് കൈമാറി. തുടര്‍ന്നാണ് പ്രസന്ന കട തുറന്നത്. തന്റെ സന്തോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം പ്രസന്ന മധുരം നല്‍കി.

കട ഒഴിപ്പിച്ചതോടെ ജീവിക്കാന്‍ വഴിയില്ലാതെയായ പ്രസന്ന ഇവിടെ സമരം നടത്തുകയായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂസഫലി പണമടയ്ക്കാന്‍ സന്നദ്ധത അറിയിച്ചത് .



മാനസിക വെല്ലുവിളി നേരിടുന്ന മകളും അപകടത്തെ തുടര്‍ന്ന് കിടപ്പിലായ മകളും ഉള്‍പ്പെടുന്ന പ്രസന്നയുടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു മറൈന്‍െ്രെഡവിലെ കട. കോവിഡും മറൈന്‍െ്രെഡവ് വാക്‌വേ നവീകരണവുമെല്ലാം കച്ചവടം ഇല്ലാതാക്കി. രണ്ട് വര്‍ഷമായി വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് തുറന്നപ്പോഴാണ് ജി.സി.ഡി.എ. കട ഒഴിപ്പിച്ചത്.

മറൈന്‍ ഡ്രൈവില്‍ വാടക കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ നടത്തിയ കട ജിസിഡിഎ അടപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് യൂസഫലി പ്രശ്‌നത്തിലിടപെട്ടത്. കുടിശിക തുകയായ 9 ലക്ഷത്തോളം രൂപ പൂര്‍ണമായും അടയ്ക്കാം എന്ന് കടയുടമ പ്രസന്ന പ്രതാപന് എം.എ. യൂസഫലി ഉറപ്പ് നല്‍കി. ഉടന്‍ തന്നെ കട തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും ഇടപെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജിസിഡിഎ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധനങ്ങള്‍ പുറത്തിട്ടത്. അന്നു മുതല്‍ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയത്.



ഞായറാഴ്ച രാവിലെ ഇവരുടെ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജിസിഡിഎ അധികൃതരെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പണം അടച്ച് കട തുറപ്പിക്കുമെന്ന് ലുലു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടൊപ്പം കടയിലേക്ക് വില്‍പ്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപയും നല്‍കുമെന്നും എം.എ.യൂസഫലി അറിയിച്ചു.

ഞായറാഴ്ച തന്നെ കുടിശിക തുക മുഴുവന്‍ അടയ്ക്കുവാന്‍ ജിസിഡിഎയെ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫിസ് അവധിയായതിനാല്‍ നടന്നില്ല. തിങ്കളാഴ്ച രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു. തിങ്കള്‍ തന്നെ ലുലു ഗ്രൂപ്പ് തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. ആ വാക്കാണ് പാലിച്ചത്.



ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മറൈന്‍ ഡ്രൈവ് മഴവില്‍പാലത്തിനു സമീപം വോക്‌വേയില്‍ തന്തോണിത്തുരുത്ത് സ്വദേശിനി ആരംഭിച്ച കട വാടക കുടിശികയുടെ പേരില്‍ ജിസിഡിഎ പൂട്ടിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് 4 ദിവസമായി വീട്ടില്‍ പോകാതെ വോക്‌വേയില്‍ കഴിയുകയായിരുന്നു പ്രസന്ന എന്ന അന്‍പത്തിനാലു വയസുകാരി. തുടര്‍ന്നാണ് യൂസഫലിയുടെ ഇടപെടല്‍ വന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends