Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഹോംകോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടിയോളം രൂപ; തൃശൂർ സ്വദേശിക്കെതിരെ പരാതിയുമായി നിരവധിപേർ രംഗത്ത്: മുങ്ങിയത് ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം, പ്രതികളെ പിടികൂടാനാകാതെ പോലീസ്

20 JULY 2021 09:01 AM IST
മലയാളി വാര്‍ത്ത

ഹോംകോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം പേരിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത് തൃശൂർ സ്വദേശി. തൃശ്ശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയവർ രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ്.

വിലങ്ങന്നൂർ സ്വദേശി ജോൺ, തനിക്കും ഭാര്യയ്ക്കും ഹോംകോങ്ങിൽ ജോലി കിട്ടാനായി കഴിഞ്ഞ വർഷം ജൂണിൽ നൽകിയത് രണ്ടുലക്ഷം രൂപ. മാർച്ച് മാസം യാത്രാ ടിക്കറ്റിനായും പണം നൽകി. ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം മുതൽ പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പാഴായി.

ഹോംകോംഗ് ഇന്റർനാഷണൽ ടെർമിനലിൽ ഷെഫ്, സൂപ്പർവൈസർ, മെക്കാനിക് എന്നീ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നേരത്തെ സതീഷും കൂട്ടരും ഹോംകോങ്ങിലേക്ക് 9 പേരെ കൊണ്ടുപോകുന്നതിനിടെ മക്കാവോയിൽ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അന്ന് യാത്ര മുടങ്ങിയത്. ഈ 9 പേരെ കൊണ്ടു പോയതിൽ വിശ്വസിച്ചാണ് ബാക്കിയുള്ളവർ പണം നൽകിയത്.

ഹോംകോങ്ങിലെ തോമസ് എന്ന ആളുമായി സഹകരിച്ചാണ് ജോലി നൽകാമെന്ന വാഗ്ദാനം സതീഷ് നൽകിയത്. ഏറെ നാൾ ഫോണിൽ സംസാരിച്ചിരുന്ന തോമസും പിന്നീട് അപ്രത്യക്ഷനായി. പീച്ചി പൊലീസിനെ ആദ്യം പരാതിയുമായി സമീപിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന് പരാതിക്കാർ പറയുന്നു. സംഭവത്തിൽ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

" fr


ഇത്തരം തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. കോവിഡ്, ലോക്ഡൗൺ സാഹചര്യങ്ങളിൽ തൊഴിൽ ഇല്ലാതെ ദുരിതത്തിലായ ആളുകളെ ചൂഷണം ചെയ്ത് ജോലി തട്ടിപ്പ് സജീവമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇരകളെ ആകർഷിക്കുന്നത്. കപ്പൽ ജോലി മുതൽ നഗരത്തിൽ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിൽ വരെ ജോലി വാഗ്ദാനം ചെയ്യാറുമുണ്ട്.

‘നിയമനത്തിന്' വൻതുക ഈടാക്കുകയും ചെയ്യും. കൊളാബ-ബാന്ദ്ര-സീപ്‌സ് മുംബൈ മെട്രോ-3 പദ്ധതി നടപ്പാക്കുന്ന മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എംഎംആർസി) വ്യാജ റിക്രൂട്മെന്റ് ഓഫറുകളെക്കുറിച്ച് തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ തൊഴിൽ പരസ്യങ്ങൾക്ക് ഇരയാകരുതെന്നാണ് മുന്നറിയിപ്പ്.

വിവിധ സാങ്കേതിക, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾക്കായി തട്ടിപ്പുകാർ നൽകിയ നിയമന ഉത്തരവുകൾ, തൊഴിൽ പരിശീലനത്തിനു ക്ഷണിച്ചുള്ള കത്തുകൾ എന്നിവ എംഎംആർസിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേക്കുറിച്ച് ബി.കെ.സി പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജ നിയമന ഉത്തരവുകളിൽ അവകാശപ്പെട്ടിട്ടുള്ളതുപോലെയുള്ള ഒഴിവുകൾ സ്ഥാപനത്തിൽ ഇല്ലെന്ന് എംഎംആർസി അധികൃതർ അറിയിച്ചു. റിക്രൂട്മെന്റ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ ഏതെങ്കിലും ഉദ്യോഗാർഥിയിൽ നിന്ന് പണം ആവശ്യപ്പെടുന്നില്ലെന്നും എംഎംആർസി വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള പതിവ് അപ്ഡേറ്റുകൾക്കായി എംഎംആർസി വെബ്സൈറ്റ് സന്ദർശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിലും ഫ്ലൈറ്റ് കേറ്ററിങ് വിഭാഗത്തിലും ജോലി വാഗ്ദാനം ചെയ്ത് തൊഴിൽ അന്വേഷകരെ കബളിപ്പിച്ച 13 പേരെ ഈയിടെ സാകിനാക്കയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുകയും ആളുകളിൽ നിന്ന് റജിസ്‌ട്രേഷൻ ഫീസ് ഈടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എൻഐവിആർ കോർപറേഷൻ പാർക്കിൽ ഓഫിസും തുറന്ന് ഉദ്യോഗാർഥികളുടെ വിശ്വാസ്യത നേടി. തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ സ്ഥാപനം ആളുകളെ കബളിപ്പിച്ചതായി ഫ്ലൈറ്റ് കേറ്ററിങ് കമ്പനിയുടെ മാനേജർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends