വയനാട് സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍.... കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍

വയനാട് അമ്പലവയലില്‍ പെരുമ്പാടി കുന്നില്‍ സ്വകാര്യ ബസുടമ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു.
കടല്‍മാട്‌സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ്. കോവിഡ് മൂലം ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നതോടെ ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഭാര്യ: സുഭന്ദ്ര, മക്കള്‍: സുധന്യ, ശ്രീനാഥ്, മരുമകന്‍ : നിതിന്‍
"
https://www.facebook.com/Malayalivartha























