ടിപിയുടെ മകനെ അധികം വളർത്തില്ല; 51 വെട്ടു വെട്ടിയാണ് ടിപിയെ കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കും:- കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിൽ മകന് വധഭീഷണിക്കത്ത്

കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിൽ മകന് വധഭീഷണിക്കത്ത് . ടി.പിയുടെ മകനെയും എന്‍. വേണുവിനെയും വധിക്കുമെന്നാണ് ഭീഷണിക്കത്ത്. മുന്നറിയിപ്പ് നല്‍കിയിട്ടും കേൾക്കാത്തതിനാലാണ് ടി പി വധത്തിന് കാരണം. ടിപിയുടെ മകനെ അധികം വളർത്തില്ലെന്നും കത്തിൽ പറയുന്നു. എന്‍.വേണു എസ്.പിക്ക് പരാതി നല്‍കി. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. മുമ്പ് പഞ്ചായത്തു പ്രസിഡന്റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍എംപി നേതാക്കള്‍ പങ്കെടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനെ തുടർന്ന് എന്‍ വേണു വടകര എസ്പിക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha























