സംസ്ഥാനത്ത് ഇന്നലെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 3.5 ലക്ഷത്തിന് മുകളില്‍ എത്തി; കോവിഡ് വാക്സിനേഷനില്‍ രാജ്യത്ത് റെക്കോഡ് സൃഷ്ടിച്ച് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ച് ആരോഗ്യവകുപ്പ് നേട്ടം കുറിച്ചു. ഇന്നലെ മാത്രം മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്. 3,53,454 പേര്‍ ഇന്നലെ വാക്സിന്‍ സ്വീകരിക്കുയ്ക്കയുണ്ടായി. 46,264 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവന്തപുരമാണ് ഒന്നാമത്. എറണാകുളമാണ് രണ്ടാം സ്ഥാനത്താണ് ഉള്ളത്.
41,039 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ വാക്സിന്‍ നല്‍കിയത് തന്നെ. കോഴിക്കോട് 35000 ന് മുകളിലും വാക്സിനേഷന്‍ നടക്കുകയുണ്ടായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് തന്നെ. എല്ലാ ജില്ലകളിലും 10,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുമുണ്ട്.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,57,347 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,21,55,765 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 40,01,582 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
അതേസമയം, കേരളത്തില്‍ ഇന്നലെ 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്ബിളുകളാണ് പരിശോധിച്ചത്.
https://www.facebook.com/Malayalivartha























