പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി:- രണ്ട് വർഷം കഴിഞ്ഞ് മറ്റൊരു യുവാവ് തട്ടിക്കൊണ്ടുപോയി; പിന്നാലെ കരസേന ഉദ്യോഗസ്ഥനായ സൈനികൻ അറസ്റ്റിൽ

രണ്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികൻ അറസ്റ്റിൽ. സൈനികനെ ജമ്മുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചാം തീയതി മനുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഘം ട്രയിൻ മാർഗമാണ് ഇയാളെ നാട്ടിലെത്തിച്ചത്. 2019 ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പീഡനത്തിന് ഇരയായ പെൺകുട്ടിയെ സമീപകാലത്ത് മറ്റൊരു യുവാവ് തട്ടിക്കൊണ്ടു പോയിരുന്നു. ഈ യുവാവിൽ നിന്ന് പെൺകുട്ടിയെ മോചിപ്പിച്ച ഘട്ടത്തിലാണ് രണ്ടു വർഷം മുമ്പ് മനു മോഹനിൽ നിന്നും പീഡനമുണ്ടായ വിവരം കുട്ടി പൊലീസിനെ അറിയിച്ചത്.
കരസേന ഉദ്യോഗസ്ഥനായ മനു മോഹൻ ജമ്മുവിൽ ലഡാക്ക് അതിർത്തിയിൽ സേവനം അനുഷ്ടിച്ച് വരികയായിരുന്നു. ഇത് മനസിലാക്കി ജമ്മുവിലെത്തിയ എസ്ഐ ക്രിസ്റ്റിൻ ആൻറണിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലീസ് സംഘം രണ്ടാഴ്ചയിലേറെ കാലം അവിടെ തുടർന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഉന്നത സൈനിക ഉദ്യോസ്ഥരുമായും ജമ്മു പൊലീസുമായും ചർച്ച നടത്തിയ ശേഷമാണ് മനു മോഹനെ അതിർത്തിയിൽ നിന്ന് ജമ്മുവിലെ ബെയ്സ് ക്യാമ്പിൽ എത്തിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.
അതേ സമയം ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ രണ്ട് വര്‍ഷമായി പ്രതികള്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്‍ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. നേരത്തെ അഞ്ച് പേരെ പിടികൂടിയിരുന്നു. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം.
നിരവധി പേര്‍ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയതോടെ കാസർകോട് വനിത പൊലീസ് സെൽ നടത്തിയ അന്വേഷണത്തില്‍ എസ്.പി നഗര്‍ സ്വദേശി സി. അബ്ബാസ് അറസ്റ്റിലായി. പിന്നീട് ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്, ഉസ്മാന്‍, അബൂബക്കര്‍ എന്നിവരും പിടിയിലായി. നിലവില്‍ ഒന്‍പത് കേസുകളാണ് പൊലിസ് രജിസ്റ്റര‍് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്.
https://www.facebook.com/Malayalivartha























