Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഐഷ സുൽത്താനയുടെ കുരുക്ക് മുറുകുന്നു... ഫോണിലെ പ്രധാന വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി! പൂട്ടാനൊരുങ്ങി ഭരണകൂടം

20 JULY 2021 09:56 PM IST
മലയാളി വാര്‍ത്ത

ബയോ വെപ്പൺ പരാമർശവുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവർത്തകയും ആക്ടിവിസ്റ്റുമായ ആയിഷ സുല്‍ത്താനയ്‌ക്കെതിരെ വീണ്ടും തിരിഞ്ഞിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിച്ചാണ് ഇപ്പോൾ അയിഷക്കെതിരെ പ്രതിരോധം തീർത്തിരിക്കുന്നത്.

ആയിഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആയിഷ മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നും ആവശ്യപ്പെട്ട രേഖകള്‍ അവര്‍ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിഷ സുല്‍ത്താന മറ്റൊരു ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയിലാണ് ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

ഗുരുതര ആരോപണങ്ങളാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഉന്നയിച്ചിരിക്കുന്നത്. രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയതതിന് തൊട്ടുപിന്നാലെ ആയിഷ സുല്‍ത്താന മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. കേസിന്റെ അന്വേഷണവുമായി അവര്‍ സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്നില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം പറയുന്നു.

ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഒരു സ്വകാര്യ ചാനലിൽ സംസാരിക്കവേ ബയോവെപ്പണ്‍ പരാമര്‍ശം നടത്തുന്നതിന് മുന്‍പ് ആയിഷ സുല്‍ത്താന തന്റെ ഫോണില്‍ പരിശോധന നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ആ സമയത്ത് ആയിഷ സുല്‍ത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ട്. ചർച്ച നടക്കുമ്പോഴും ഫോണിലൂടെ ആരുമായോ നിരന്തര സമ്പർക്കത്തിലായിരുന്നു എന്നാണ് ആരോപണം.

ചാനൽ ചർച്ചയ്ക്കിടെ ഐഷ തന്റെ ഫോൺ പരിശോധിക്കുന്നത് കാണാമെന്നും ഇതാരോടാണ് ബന്ധപ്പെട്ടതെന്ന വിവരം ശേഖരിക്കേണ്ടതുണ്ടെന്നും കോടതിയിൽ ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

നിലവില്‍ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളതെന്നും ലക്ഷദ്വീപ് ഭരണകൂടം ആരോപിക്കുന്നു. അതിനാല്‍ തന്നെ കേസ് മുന്നോട്ടു കൊണ്ടു പോവുകയും ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

രാജ്യദ്രോഹക്കേസ് രജിസ്റ്റര്‍ ചെയതതിന് തൊട്ടുപിന്നാലെ ആയിഷ സുല്‍ത്താന മൊബൈലിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന ആരോപണം കോടതി ഗൌരവമായി കണക്കിലെടുത്തേക്കും.

ഐഷയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ല. വിശദമായ അന്വേഷണം വേണം.

അന്വേഷണവുമായി സഹകരിക്കാതെ പ്രതി മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അന്വേഷണം തടസപ്പെടുത്താനും ശ്രമിക്കുകയാണ്.

അന്വേഷണവുമായി ഐഷ സഹകരിക്കുന്നില്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഐഷയുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.

ബയോവെപ്പൺ പരാമർശം നടത്തിയതിന് പിന്നാലെയാണ് ഐഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നല്‍കിയത്.

നേരത്തെ കേസില്‍ ആയിഷയെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ശേഷം ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ഇവർക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ലക്ഷദ്വീപ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അറസ്റ്റ് ഭയന്ന് ഹൈക്കോടതിയെ സമീപിച്ച ആയിഷക്ക് കോടതി നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണ്. താൻ ജനങ്ങളെ പ്രകോപിക്കാനായല്ല ഇത്തരമൊരു പരാമർശം നടത്തിയതെന്നും തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ലെന്നും ആയിഷ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends