കൊങ്കണിലെ തുരങ്കപാളത്തില്‍ ചെളിമൂടി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കൊങ്കണിലെ തുരങ്കപാളത്തില്‍ ചെളിമൂടി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചെളി നീക്കംചെയ്ത് എന്‍ജിന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തി. തുടര്‍ന്ന് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്കുള്ള മത്സ്യഗന്ധ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. തിവിം, കര്‍മാലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലെ ഓള്‍ഡ് ഗോവ തുരങ്കത്തിനുള്ളിലാണ് തിങ്കളാഴ്ച രാവിലെ അപകടമുണ്ടായത്. തുരങ്കത്തിന്റെ മേല്‍ഭാഗം അടര്‍ന്നുവീണതിനു പിന്നാലെ വന്‍തോതില്‍ മണ്ണും പാളത്തിലേക്ക് വീണു. പാളത്തില്‍ ചെളിയും വെള്ളവും നിറഞ്ഞതോടെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.50നുള്ള കൊച്ചുവേളി–അമൃത്സര്‍ എക്‌സ്പ്രസ് പകല്‍ 11.15നു മാത്രമേ പുറപ്പെടൂ.
https://www.facebook.com/Malayalivartha


























